കേരളത്തിലേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ആൻറിജൻ പരിശോധനയും 14 ദിവസത്തെ റൂം ക്വാറൻറീനും നിർബന്ധമാക്കി

രാമചന്ദ്രൻ സൂപ്പർ മാർക്കറ്റിൽ മടങ്ങി എത്തിയ ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്താനോ ക്വറന്റീൻ ചെയ്യാനൊ ഉടമകൾ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ 80 ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു . ഇതോടെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗനിർദേശം പുറത്തിറക്കിയത്.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ആൻറിജൻ പരിശോധനയും 14 ദിവസത്തെ റൂം ക്വാറൻറീനും നിർബന്ധമാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. കേരളത്തിലേക്ക് തൊഴിലാളികളെയെത്തിക്കുന്ന കരാറുകാരും ഏജൻസികളും ഇവരുടെ വിശദാംശങ്ങൾ തൊഴിൽ വകുപ്പിനൊപ്പം ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരെ അറിയിക്കണം. തൊഴിലാളികൾക്ക് ക്വറൻറീനിൽ കഴിയാനുള്ള സൗകര്യമൊരുക്കേണ്ടതും കരാറുകാരും ഏജൻറുമാരുമാണ്.
https://www.facebook.com/Malayalivartha



























