1500ഓളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെങ്കല്‍ചൂളയെന്ന രാജാജി നഗര്‍ നൽകുന്ന പാഠം ..പൂന്തുറക്കാർ കണ്ടുപഠിക്കട്ടെ ...

തിരുവനന്തപുരത്തിന്റെ മുക്കിലും മൂലയിലും കോവിഡ് പടരുകയാണ്. പൂന്തുറ ഉൾപ്പെടുന്ന തീരപ്രദേശങ്ങളിൽ സമൂഹ വ്യാപനം എന്ന ആപത്തും അരികിലെത്തിക്കഴിഞ്ഞു... എന്നാല്‍ കോവിഡിനെ പടിക്കകത്തേക്ക് കയറ്റാത്ത ഒരിടമുണ്ട് തലസ്ഥാനത്ത്. 1500ഓളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെങ്കല്‍ചൂളയെന്ന രാജാജി നഗര്‍.
ഇവിടെ സാമൂഹിക അകലം എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. ഒരാള്‍ക്ക് രോഗം വന്നാല്‍ നിമിഷ നേരം കൊണ്ട് പലരിലേക്ക് പടരാവുന്ന സാഹചര്യം ആണ് ഇവിടെ ഉള്ളത് . എന്നാല്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ചങ്ങല ഭേദിച്ച് മുന്നേറുകയാണിവര്‍.
വീടുകളില്‍ മാസ്ക് നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പറയും മുമ്പേ ഇവിടെ മാസ്ക് നിര്‍ബന്ധമാക്കി. അമ്മമാരും കുട്ടികളും എല്ലാം ഇവിടെ മാസ്ക്ക് ധരിച്ചാണ് നടക്കുന്നത് ... വീടുകള്‍ തോറും ബ്ലീച്ചിങ് പൌഡറും അണുനാശിനിയും വിതരണം ചെയ്ത് ദിനേനയുള്ള ശുചീകരണം. പോരാത്തതിന് ചുവരുകളിലെല്ലാം കോവിഡിനെതിരായ സന്ദേശങ്ങളും.
ഇതിനെല്ലാം പുറമെ ബോധവത്കരണത്തിന്റെ ഭാഗമായി മൈക്ക് അനൌണ്സ്മെന്റും ഉണ്ട്. ചുരുക്കത്തില്‍ ഇത്രയധികം ആളുകളുണ്ടെങ്കിലും ചെറിയ മുന്‍കരുതല്‍ സ്വീകരിച്ചാല്‍ കോവിഡിനെ പടിക്ക് പുറത്ത് നിര്‍ത്താമെന്ന പാഠമാണ് ചെങ്കല്‍ചൂള നല്‍കുന്നത്.
https://www.facebook.com/Malayalivartha



























