വീട്ടിൽ നിന്നും വിളിച്ചിറക്കി ; പിതാവിന്റെ മുന്നിൽ കുത്തി മലർത്തി; ജാതി വില്ലനായപ്പോൾ അരങ്ങേറിയ ക്രൂരത; പ്രതിയെ പൊക്കിയത് തൃശൂരിലെ ബന്ധു വീട്ടിൽ നിന്നും

സ്വന്തം പ്രാണന് തുല്യമായി പ്രണയിച്ച പെൺകുട്ടിയെ കുത്തി മലർത്തി.......പ്രണയത്തിൽ ജാതി വില്ലനായപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട യുവാവിന്റെ കൊടും ക്രൂരത......കൃത്യ നിർവഹണ ശേഷം രക്ഷ ക്കായി പാഞ്ഞത് വനത്തിലെ ഊടുവഴികളിലൂടെ .....ഒടുവിൽ യുവാവ് പോലീസ് പിടിയിൽ .....പിന്നെ പറഞ്ഞത് കേട്ട് അന്വേഷണ സംഘം പോലും അമ്പരന്നു .......... പേരൂരിൽ കോളേജ് വിദ്യാർഥിനിയെ കുത്തിക്കൊന്ന ശേഷം ഒളിവിൽപോയ യുവാവ് തൃശ്ശൂരിൽ അറസ്റ്റിലായി . പേരൂരിൽ മെക്കാനിക്കായി ജോലിചെയ്യുന്ന രതീഷിനെ(24)യാണ് തൃശ്ശൂരിലെ ബന്ധുവീട്ടിൽനിന്നും കോയമ്പത്തൂർ പോലീസ് തിങ്കളാഴ്ച രാവിലെ പിടികൂടിയത്.എന്നാൽ എങ്ങനെ ഇവിടെ എത്തിയത് എന്ന വഴി ഏവരെയും ഞെട്ടിക്കുന്നു. യാത്രാപാസോ രജിസ്ട്രേഷനോ നടത്താതെ വനത്തിലെ ഊടുവഴിയിലൂടെയാണ് ഇയാൾ തമിഴ്നാട് അതിർത്തി കടന്നതെന്നാണ് പോലീസ് പറഞ്ഞത്.
വെള്ളിയാഴ്ച രാത്രി ആദ്യവർഷ ബി.കോം വിദ്യാർഥിനിയും പേരൂർ സ്വദേശിയുമായ ഐശ്വര്യ(18)യെ രതീഷ് കുത്തിക്കൊല്ലുകയായിരുന്നു . മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഐശ്വര്യയുടെ പിതാവ് ശക്തിവേലിനും കുത്തേറ്റിരുന്നു.എന്നാൽ പിതാവ് ഇപ്പോൾ ചികിത്സയിലാണ്. കൊലപാതകത്തിലേക്ക് നയിച്ച് സംഭവം ഇങ്ങനീയാണ് ....ഐശ്വര്യയും രതീഷും നേരത്തെ തന്നെ പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും വ്യത്യസ്ത ജാതിയിൽപ്പെട്ടവരായിരുന്നു .അതുകൊണ്ടു തന്നെ ആ എതിർപ്പ് ശക്തമാകുകയായിരുന്നു. ഇരുവരുടെയും പ്രണയത്തെക്കുറിച്ച് കഴിഞ്ഞ മാർച്ചിൽ ഐശ്വര്യയുടെ വീട്ടുകാർക്ക് വിവരം ലഭിച്ചു. അതോടെ വീട്ടുക്കാർ ബന്ധത്തെ എതിർ ക്കുകയും താക്കീത് ചെയ്യുകയും ചെയ്തു. രതീഷുമായി ഒരു ബന്ധവും പാടില്ലെന്നും സംസാരിക്കരുതെന്നും വീട്ടുകാർ ഐശ്വര്യയോട് പറഞ്ഞു . വീട്ടുകാരുടെ വിലക്കിനെ തുടർന്ന് കഴിഞ്ഞ നാല് മാസത്തോളമായി ഐശ്വര്യ രതീഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല.
മാത്രമല്ല ലോക്ക്ഡൗൺ കാരണം രതീഷിനും ഐശ്വര്യയുടെ വീട്ടിലെത്തി കാണാനും സാധിച്ചിരുന്നില്ല . പലതവണ ഫോണിൽ വിളിച്ചെങ്കിലും പെൺകുട്ടി ഫോൺ എടുക്കുകയും ചെയ്തില്ല എന്നും ഇയാൾ പോലീസിനോട് പറഞ്ഞു . ഇതിനുപിന്നാലെ ഇയാൾക്ക് വാശി കൂടി. വെള്ളിയാഴ്ച രാത്രി 8.30 ഓടെ രതീഷ് ഐശ്വര്യയുടെ വീടിന് സമീപമെത്തി . മാത്രമല്ല ഐശ്വര്യയോട് സംസാരിക്കണമെന്നും പുറത്തേക്ക് വരാനും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഐശ്വര്യ പിതാവിനൊപ്പം തന്നെയായിരുന്നു രതീഷിന്റെ അടുത്തേക്ക് പോയത്. ഇരുവരും എത്തിയതിന് പിന്നാലെ രതീഷ് കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ഐശ്വര്യയുടെ നെഞ്ചിലും വയറിലും കുത്തുകയായിരുന്നു. തടയാൻശ്രമിച്ച പിതാവിനും കൈകളിൽ കുത്തേൽക്കുകയും ചെയ്തു . ബഹളം കേട്ട് അയൽക്കാർ ഓടിവന്നപ്പോഴേക്കും കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെയും അച്ചനെയുമായിരുന്നു . ഈ ക്രൂരതയ്ക്ക് ശേഷം പ്രതി ഓടിക്കളയുകയും ചെയ്തു . ഗുരുതരമായി പരിക്കേറ്റ ഐശ്വര്യയെയും പിതാവിനെയും ഉടൻതന്നെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. . എന്നാൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയോടെ ഐശ്വര്യ മരിച്ചു.പിതാവ് ഇപ്പോഴും ആശുപത്രീയിലാണ്. സമ്ഭശേഷം ഒളിവിൽ പോയ രതീഷിനെ തൃശൂരിലെ ബന്ധു വീട്ടിൽ നിന്നും പോലീസ് പിടികൂടുകയും ചെയ്തു.
https://www.facebook.com/Malayalivartha



























