പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗൺ..ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഗതാഗതം ഉണ്ടാകില്ല. മത്സ്യമാർക്കറ്റിൽ കച്ചവടം നടത്തുന്നവർക്കും അവരുമായി സമ്പർക്കമുള്ള 67 പേരിലുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത് ; പട്ടാമ്പി പൂർണമായും അടച്ചു

പട്ടാമ്പി താലൂക്കിലെ 15 പഞ്ചായത്തുകളിലും പട്ടാമ്പി നഗരസഭയ്ക്കും പുറമെ ഒറ്റപ്പാലം താലൂക്കിൽപ്പെട്ട നെല്ലായ പഞ്ചായത്തിലും നാളെ മുതൽ ലോക്ക് ഡൗൺ നിലയിൽ വരും. രോഗവ്യാപനം നിയന്ത്രണവിധേയമാവുന്നതുവരെ ലോക്ക്ഡൗൺ തുടരുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഗതാഗതം ഉണ്ടാകില്ല. മത്സ്യമാർക്കറ്റിൽ കച്ചവടം നടത്തുന്നവർക്കും അവരുമായി സമ്പർക്കമുള്ള 67 പേരിലുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പട്ടാമ്പി പൂർണമായും അടച്ചു. മെഡിക്കൽ സ്‌റ്റോർ മാത്രമാണ് ഞായറാഴ്‌ച തുറന്നത്
സമ്പർക്കരോഗബാധ കൂടിയതോടെ പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പട്ടാമ്പി കോവിഡ് ക്ലസ്‌റ്റർ ആയെന്നും സമീപത്ത് കൂടുതൽ ക്ലസ്‌റ്ററുകൾക്കും സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു..പട്ടാമ്പിയിൽ ക്ലസ്റ്റർ രൂപപ്പെട്ടതോടെ ജില്ലയിൽ ഭയാനക സാഹചര്യമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
ജില്ലയിലെ സാഹചര്യം വിലയിരുത്താൻ ഇന്ന് മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടന്നു. പട്ടാമ്പിയുടെ സമീപ പ്രദേശങ്ങളിലേക്ക് സൂപ്പർ സ്പ്രെഡ് തടയാൻ കർശന നടപടി സ്വീകരിക്കും. മാർക്കറ്റുകളിലും അതിർത്തി പ്രദേശങ്ങളിലും ബസ് സ്റ്റാൻറുകളിലും പരിശോധന നടത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.
രോഗികളുടെ എണ്ണം വർധിച്ചതോടെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ വേഗത്തിൽ പ്രവർത്തന സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടാമ്പി ബ്ലോക്ക്, മുനിസിപ്പാലിറ്റി പരിധികളിൽ കോവിഡ് നിയന്ത്രണ വിധേയമാക്കാൻ നടപടി തുടരുകയാണ്. കണ്ടെയ്ൻമെന്റ് കൺട്രോൾ സെൽ രൂപീകരിച്ചു. കൊപ്പം പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. സിദ്ദിഖിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി. നഗരസഭയിലെ 28 വാർഡിലും ദ്രുതകർമ സേന(ആർആർടി) രൂപീകരിച്ച് വീടുകളിൽനിന്ന് വിവരം ശേഖരിക്കും. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണം.
നിരീക്ഷണത്തിലുള്ളവരുടെയും രോഗം സ്ഥിരീകരിച്ചവരുടെയും സമ്പർക്കപ്പട്ടികയിൽ ശ്വാസ തടസ്സം, പനി ലക്ഷണമുള്ളവർ എന്നിവരെ കണ്ടെത്തി പ്രത്യേകം നിരീക്ഷിക്കും. അടുത്തദിവസങ്ങളിൽ പനിയും അനുബന്ധ പ്രശ്‌നങ്ങളുമായി എത്തുന്നവർക്കും കോവിഡ് പരിശോധന നടത്തും. രോഗലക്ഷണമുള്ളവരെ ഉടൻ നിരീക്ഷണത്തിലാക്കും.
https://www.facebook.com/Malayalivartha



























