പത്തനംതിട്ടയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾക്കായി 6500 ബെഡുകൾ ക്രമീകരിക്കും: ജില്ലാ കളക്ടർ

കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾക്കായി (സിഎഫ്എൽടിസി) കണ്ടെത്തിയ കെട്ടിടങ്ങളുടെ പ്രവർത്തനം 23ന് ഉള്ളിൽ പൂർത്തീകരിക്കും.. ഏകദേശം 6500 ബെഡുകൾ ക്രമീകരിക്കാനാകുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു . കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുള്ള എസ്. ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിൽ കളക്ടറേറ്റിൽ നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 100 ബെഡുകൾ വീതവും എല്ലാ നഗരസഭകളിലും 250 ബെഡുകൾ വീതവും ക്രമീകരിക്കും. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും സിഎഫ്എൽടിസി ക്രമീകരിക്കുന്നതിനായി കെട്ടിടങ്ങൾ കണ്ടെത്തി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ജില്ലയിലെ ഓഡിറ്റോറിയങ്ങൾ, വലിയ കെട്ടിടങ്ങൾ എല്ലാം ഇതിനായി ഒരുക്കാൻ ജില്ലാ കളക്ടർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്
വലിയതോതിൽ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കെട്ടിടങ്ങൾ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം തന്നെ രണ്ടാം ഘട്ടമായി 3500 ബെഡുകൾ കൂടി ഉൾപ്പെടുത്തി 10,000 ബെഡുകൾ ക്രമീകരിക്കുന്നതിനായി കെട്ടിടങ്ങൾ കണ്ടെത്തിക്കഴിഞ്ഞതായി കളക്ടർ അറിയിച്ചു
ഇതുവരെ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 96 കെട്ടിടങ്ങളാണ് സിഎഫ്എൽടിസികൾക്കായി നിർദേശിച്ചിട്ടുള്ളത്. ഈ വരുന്ന നാല് ദിവസങ്ങൾക്കുള്ളിൽ കട്ടിൽ, ബെഡ് തുടങ്ങിയവ ക്രമീകരിച്ച് സിഎഫ്എൽടിസികളായി സജീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
രോഗികള്‍ക്ക് കിടക്കാനുള്ള കട്ടില്‍ ഉള്‍പ്പടെ അവശ്യസാധനങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. ഭക്ഷണം, വൈദ്യുതി, കുടിവെള്ളം, എന്നിവയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ രണ്ട് നഴ്‌സുമാരും ഒരു ഡോക്ടറുമാണുണ്ടാവുക. ഇവര്‍ക്ക് ആശയവിനിമയത്തിനായി മൂന്ന് മൊബൈല്‍ ഫോണുകള്‍ ഉണ്ടാവണം
https://www.facebook.com/Malayalivartha



























