സ്വപ്ന വച്ച പാര... സ്വപ്ന കാരണം തീ തിന്ന ഒരു മനുഷ്യന്റെ വേദനകള്‍ക്ക് പരിഹാരമാകുന്നു; സ്വപ്നയ്ക്ക് വേണ്ടി കള്ളക്കേസ് എടുത്ത ഉന്നതര്‍ കുടുങ്ങിയേക്കുമെന്ന് സൂചന; എയര്‍ ഇന്ത്യ സാറ്റ്സിലെ അഴിമതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് പരാതി നല്കിയ സിബു ഉറച്ച് നില്ക്കുമ്പോള് വെട്ടിലായി കൂട്ടുനിന്ന ഉന്നതര്‍

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് പിടിയിലായപ്പോള്‍ മാത്രമാണ് മറ്റൊരു കേസ് പുറം ലോകമറിഞ്ഞത്. പീഡന കേസില്‍ സാധാരണ പുരുഷന്മാര് പ്രതികളാകുമ്പോള്‍ ഇവിടെ നേരെ തിരിച്ചാണ്. ഒരു ഉദ്യോഗസ്ഥനെ പുകച്ച് പുറത്ത് ചാടിക്കാനായി വ്യാജ പരാതി നല്കയത് സ്വപ്നയും കൂട്ടരുമാണ്. ഓഫീസില്‍ നിന്നും വീട്ടില്‍ നിന്നും ഏറെ അപമാനിതനായി പുറത്ത് പോയ എയര്‍ ഇന്ത്യ ഓഫിസര്‍മാരുടെ സംഘടനാ നേതാവായ എല്‍.എസ്. സിബു തോല്ക്കാന് തയ്യാറായിരുന്നില്ല. താനേറ്റ അപമാനത്തിന് എണ്ണിയെണ്ണി പകരം ചോദിക്കാന്‍ ഏതറ്റം വരെ പോകാനും സിബു തയ്യാറായിരുന്നു. പക്ഷെ കോടതി വിധി വന്നിട്ടു പോലും അന്വേഷണം ഇഴഞ്ഞു നീങ്ങി. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന കുടുങ്ങിയതോടെ ഈ കേസും പുറത്തായി. ഇതും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം.
ഈ സംശയം ബലപ്പെട്ടപ്പോള്‍ അന്വേഷണം ആ വഴിക്കും നീണ്ടു. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ സാറ്റ്സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഡ്രൈവറെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതോടെ 2 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കുരുക്ക് മുറുകുകയാണ്.
എയര്‍ ഇന്ത്യ സാറ്റ്സിലെ അഴിമതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും വിജിലന്‍സ് കമ്മിഷനും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സിബുവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നത്. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അക്കാലത്താണു സാറ്റ്സില്‍ നിയമിക്കപ്പെടുന്നത്.
തുടര്‍ന്നു 16 വനിതാ ജീവനക്കാരുടെ പേരില്‍ വ്യാജ പരാതി സ്വപ്ന നല്കി. ഇതിനെതിരെ സിബു പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ആദ്യ അന്വേഷണം സ്വപ്നയ്ക്ക് അനുകൂലമായിരുന്നു. എന്നാല്‍ പിന്നീടു ഹൈക്കോടതിയുടെ നിയന്ത്രണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും സ്വപ്നയെ സഹായിക്കുന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥര്‍ക്ക്.
സ്വപ്നയെ ചോദ്യം ചെയ്യാന്‍ വിളിച്ച ദിവസങ്ങളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും മറ്റൊരു മുന്‍ പോലീസ് ഉദ്യോഗസ്ഥനും സ്വപ്നയ്ക്കു വേണ്ടി ക്രൈംബ്രാഞ്ച് ഉന്നതരെ നിരന്തരം ഫോണില്‍ വിളിച്ചത് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഗത്യന്തരമില്ലാതെയാണ് കഴിഞ്ഞ ദിവസം സ്വപ്നയെ ഈ കേസില്‍ പ്രതിയാക്കിയത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സാറ്റ്സില്‍ ഇവരുടെ കാലത്തു നടന്ന നിയമനങ്ങളും മറ്റും എന്‍ഐഎ വിശദമായി പരിശോധിക്കുമെന്നാണു സൂചന. അതിനു പുറമേയാണ് ജയഘോഷിനെ ഗണ്‍മാനായി നിയമിച്ചതും നിയമനം നീട്ടി നല്കിയതും കുരുക്കായത്. സ്വര്‍ണക്കടത്തില്‍ ജയഘോഷിനു പങ്കുണ്ടോയെന്നു കസ്റ്റംസും എന്‍ഐഎയും പരിശോധിച്ചു വരികയാണ്.
സ്വപ്നയും സരിത്തുമായി ജയഘോഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായും സ്വര്‍ണമടങ്ങിയ ബാഗ് കസ്റ്റംസ് പിടിച്ചുവച്ചപ്പോള്‍ വാങ്ങാന്‍ പോയ വാഹനത്തില്‍ ഇരുവര്‍ക്കുമൊപ്പം ജയഘോഷും ഉണ്ടായിരുന്നതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണം യു.എ.ഇ. കോണ്‍സുലേറ്റിലേക്കും നീളുകയാണ്. യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍സാബിയുടെ മാനേജര്‍ ഹാലിദിനെ എന്‍.ഐ.എ. ചോദ്യംചെയ്തു. ഇദ്ദേഹത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.
കോണ്‍സുലേറ്റിന്റെ ചുമതലക്കാരെല്ലാം സംശയ നിഴലിലാണെങ്കിലും ഇവര്‍ ഇതിനോടകം രാജ്യംവിട്ടു. അന്വേഷണത്തിന് ഇവരുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് എന്‍.ഐ.എ. കരുതുന്നത്. ഇതിന് മുന്നോടിയാണ് യു.എ.ഇ. അറ്റാഷെയുടെ തിരുവന്തപുരത്തെ ഫഌറ്റില്‍ എന്‍.ഐ.എ. റെയ്ഡ് നടത്തിയത്.
https://www.facebook.com/Malayalivartha



























