സംസ്ഥാനത്ത് സ്ഥിതി രൂക്ഷം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർക്കും രോഗികൾക്കും കോവിഡ്; ഒരു ഒപിയിൽ 50 പേർക്ക് മാത്രം പ്രവേശനം; 17, 19 വാർഡുകൾ അടച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർക്കും രോഗികൾക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തി അധികൃതർ. പുതിയ ഉത്തരവ് അനുസരിച്ച് ഒരു ദിവസം ഒരു ഒപിയിൽ 50 പേർക്ക് മാത്രമേ പരിശോധനം അനുവദിക്കൂ. അധികമായി വരുന്ന രോഗികൾക്ക് ഫോൺ മുഖേന ഡോക്ടറുമായി ബന്ധപ്പെടാം. ഓഫീസ് സമയം ഒരു മണിയില്‍ നിന്നും 12 മണിയായി മാറ്റിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകരും രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ എൺപതിലേറെ പേർക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗ ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 17, 19 വാർഡുകൾ അടച്ചു.
അതേസമയം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ ജോലിയിലുള്ള മൂന്ന് ദേവസ്വം പാറാവുകാർക്കും റിസർവ് ബറ്റാലിയനിലെ ആറ് പൊലീസുകാർക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു. ഗാർഡുമാരിൽ ഒരാൾക്ക് കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 20 പേരെ പരിശോധിച്ചപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. ഇന്ന് 30 പേരുടെ പരിശോധന നടക്കും. ലോക് ഡൗൺ നിലവിൽ വന്നപ്പോൾ തന്നെ ക്ഷേത്രത്തിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha



























