സ്വര്‍ണകടത്തു കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരം കൂടി എന്‍ ഐ എ ക്ക് ലഭിച്ചു.... പോലീസ് ഉന്നതര്‍ വലയിലായി കേരളം വിടുന്നതിന് തൊട്ട് മുന്‍പ് 26 ലക്ഷം മുക്കി ...സ്വപനയ്ക്ക് കാവലൊരുക്കി ഉന്നത ഉദ്യോഗസ്ഥര്‍

പോലീസിന്റെ ഒത്താശയോടെ നടത്തിവരുന്ന തട്ടിപ്പ് തന്നെയാണ് സ്വപ്നയ്ക്ക് നാളിതുവരെയും ലഭ്യമായിരുന്നതെന്ന സുപ്രധാന കാര്യം എന്‍ ഐ എ കണ്ടെത്തിയിരിക്കുകയാണ് .കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരം കൂടി എന്‍ ഐ എ ക്ക് ലഭിച്ചിരിക്കുകയാണ് .അതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഗണ്മാന് വരെ ഉള്ളവര്‍ ഉണ്ട് എന്നത് പകലുപോലെ വ്യക്തമാകുന്നു .കസ്റ്റംസിനെ വെട്ടിച്ചു നടത്തിയ കള്ളക്കടത്തില്‍ പോലീസ് ഉന്നതരുടെ പങ്ക് എന്താണ് എന്നതും എന്‍ ഐ എ യുടെ അന്വേഷണത്തില്‍ പെടുന്നു .അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ മുന്‍ ഡി ജെ പി അടക്കമുള്ളവര്‍ പിടിയിലാകും എന്ന സൂചനയാണ് വ്യക്തമാകുന്നത് .സ്വപ്നയുടെ സഹായികളുമായി ഇവര്‍ക്കുണ്ടായിരുന്ന ബന്ധമുള്‍പ്പടെ അന്വേഷിച്ചു എന്ന് തന്നെയാണ് വ്യക്തമാകുന്നത് .സ്വപ്ന സുരേഷും സന്ദീപ് നായരും സംസ്ഥാനം വിടും മുന്‍പ് ആലപ്പുഴയിലെ മുന്‍ ജ്വല്ലറി ഉടമയെ ഏല്പിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗ് ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . ബാഗിലെ 26 ലക്ഷം രൂപ കാണാതായത്തില്‍ വന്‍ ദുരൂഹതയുണ്ട് എന്നത് വ്യക്തമാണ്
സരിത്തിന്റെ വീട്ടില്‍നിന്നു ബാഗ് കണ്ടെടുക്കുമ്പോള്‍ അതിലുണ്ടായിരുന്നത് 14 ലക്ഷം രൂപ മാത്രം. സ്വപ്നയും കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് ആലപ്പുഴയിലെ മുന്‍ ജ്വല്ലറി ഉടമ. വാര്‍ത്താ ചാനലുകള്‍ക്കു കൈമാറാനുള്ള ശബ്ദരേഖയും സ്വപ്ന ഇയാളെയാണ് ഏല്‍പിച്ചതെന്നാണു എന്‍ ഐ എ ക്ക് ലഭിച്ച സൂചന. അന്വേഷണ സംഘം ഇയാളുടെ മൊഴിയെടുക്കും എന്ന് തന്നെയാണ് വ്യക്തമാകുന്നത്
സരിത്ത് അറസ്റ്റിലാവുകയും കേസന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്ത ശേഷമാണ് ബാഗ് വീട്ടിലെത്തിയത്.അതിനാല്‍ തന്നെ എല്ലാ തരത്തിലും ഒത്താശ ചെയ്തു കൊടുക്കാന്‍ ,അതായത് പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ രക്ഷപ്പെടാനും അതോടൊപ്പം പണം അടിച്ചുമാറ്റാനും സഹായികളുണ്ടായിരുന്നു എന്നതാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത് . സ്വര്‍ണക്കടത്തിനു പണം മുടക്കിയ ആരെങ്കിലും ബാഗ് സരിത്തിന്റെ വീട്ടില്‍ ഒളിപ്പിക്കും മുന്‍പ് തുക എടുത്തിരിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. മക്കളെ ഇയാളുടെ വീട്ടിലാക്കണമെന്ന ഉദ്ദേശ്യത്തോടെയാണു സ്വപ്നയും കുടുംബവും വര്‍ക്കലയിലെ ഒളിത്താവളത്തില്‍ നിന്ന് ആലപ്പുഴയിലെത്തിയത്. എന്നാല്‍, മക്കള്‍ അവിടെ തങ്ങുന്നതു സുരക്ഷിതമല്ലെന്നറിയിച്ചു ഇവര്‍ക്കായി എറണാകുളത്തു ഹോട്ടല്‍ ബുക്ക് ചെയ്തു.പിന്നീട് അതിവിദഗ്ദ്ധമായി
സംസ്ഥാന പോലീസിന്റെ കണ്ണ് വെട്ടിച്ചു രക്ഷപെട്ടതും ഒടുവില്‍ ബംഗളുരുവില്‍ വച്ച് അറസ്റ്റിലാകുന്നതുമാണ് കാണാന്‍ കഴിഞ്ഞത് .സരിത്തിന്റെ ബാഗില്‍ നിന്നും കാണാതായ 26 ലക്ഷം രൂപ ആരെടുത്തു എന്നതിനെ പറ്റിയുള്ള അന്വേഷണവും ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ് .ഒപ്പം സ്വപ്നയ്ക്ക് വേണ്ടി ആദ്യ കേസില്‍ ഇടപെടല്‍ നടത്തിയവരെ പറ്റിയുള്ള വിശദ വിവരങ്ങളും.
https://www.facebook.com/Malayalivartha



























