എറണാകുളം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; അഞ്ച് ഡിവിഷനുകൽ കൂടി കണ്ടെയിൻമെന്റ് സോണുകളാക്കി

കോവിഡ് വ്യാപന പശ്ചാത്തത്തിൽ എറണാകുളം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് ഡിവിഷനുകളെ കൂടി ഇന്ന് കണ്ടെയിൻമെന്റ് സോണുകളാക്കി. കൊച്ചി കോർപ്പറേഷനിലെ രണ്ടു ഡിവിഷനുകളെയാണ് ഹോട്സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 45ാം ഡിവിഷൻ (തമ്മനം) പൂർണമായും 41ാം ഡിവിഷൻ (പാടിവട്ടം) ഭാഗികമായും കണ്ടെയിൻമെന്റ് സോണായിരിക്കും.
കടമക്കുടി ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡ്, ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ 15ാം വാർഡ്, എടത്തല ഗ്രാമപഞ്ചായത്തിൽ 21ാം വാർഡ് എന്നിവ പൂർണമായും കണ്ടെയിൻമെന്റ് സോണുകളാക്കി. കോവിഡ് മാനദണ്ഡങ്ങൾ പിന്തുടർന്നുള്ള നിയന്ത്രണങ്ങൾ ഇവിടെ കർശനമായി നടപ്പാക്കും.
അതേസമയം എറണാകുളം മാർക്കറ്റ്, തൃക്കാക്കര (33), മുളവുകാട് (3), ചൂർണിക്കര (15) എന്നിവ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























