സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ വർധിക്കുന്നു; ഇവയിൽ കൂടുതലും മരണ ശേഷം നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചത്; ടെസ്റ്റുകള്‍ കൂട്ടണമെന്ന ആവശ്യം ശക്തം

സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ വർധിക്കുകയാണ്. എന്നാൽ ഇവയിൽ കൂടുതലും മരണ ശേഷം നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചത് ആണ് എന്നകാര്യം ശ്രദ്ധേയം . ഈ സാഹചര്യത്തിൽ ടെസ്റ്റുകള്‍ കൂട്ടണമെന്നതിന്റെ പ്രാധാന്യമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
44 കോവിഡ് മരണങ്ങളാണ് മാര്‍ച്ച് 28 മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 22 പേര് മറ്റ് കാരണങ്ങളാല്‍ ചികിത്സ തേടിയവരുമാണ് . മരിച്ച ശേഷമായിരുന്നു ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ 4 പേര്‍ക്ക് വീതവും മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും മരണശേഷം കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു . സാമൂഹ്യവ്യാപന ഭീതി ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇത്തരം മരണങ്ങള് ഗുരുതര സാഹചര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെനിന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി . ടെസ്റ്റുകള്‍ കൂട്ടണമെന്നതിന്റെ പ്രാധാന്യമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളുമായുംളെ താരതമ്യം ചെയ്യുേമ്ബോള് കേരളത്തിലെ മരണനിരക്ക് കുറവാണ് .
https://www.facebook.com/Malayalivartha



























