തലശ്ശേരിയില്‍ ചരക്കുമായെത്തിയ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് പരിക്ക്... മഹാരാഷ്ട്ര ലോറിയുടെ കാബിന് ഫയര്ഫോഴ്സുകാര് കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുമായെത്തിയ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് പരിക്ക്. തലശ്ശേരി-മാഹി ദേശീയപാതയില്‍ തലായി ചക്ക്യത്ത്മുക്കില് തിങ്കളാഴ്ച ഉച്ച രണ്ടിനാണ് അപകടം നടന്നത്.മഹാരാഷ്ട്രയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ലോറിയും തമിഴ്നാട്ടില്‍നിന്ന് തലശ്ശേരിയിലേക്ക് വരുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇരു ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റു.മഹാരാഷ്ട്ര സ്വദേശിയായ സാഗറിന് (45) കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തമിഴ്നാട് സ്വദേശിയായ രത്നം (49) ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തില്‍ ഇരു ലോറികളുടെയും മുന്‍ഭാഗം തകര്‍ന്നു.
മഹാരാഷ്ട്ര ലോറിയുടെ കാബിന് ഫയര്ഫോഴ്സുകാര് കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ച ശേഷമാണ് ഡ്രൈവര്‍ സാഗറിനെ പുറത്തെടുത്തത്. ഇയാളുടെ കാലിനാണ് കാര്യമായി പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























