'സ്വന്തം മകൾക്ക് മനസ്സമാധാനത്തോടെ വീട്ടിൽ ജീവിക്കാൻ സമ്മതിക്കാത്ത അവസ്ഥ വരുത്തി പീഡിപ്പിക്കുകയും, കൂട്ടിക്കൊടുക്കുകയും ചെയ്ത അയാളെ പുരുഷൻ എന്നല്ല, മനുഷ്യനായി പോലും കണക്കാക്കരുത്....' ഡോ. ഷിംന അസീസിന്റെ കുറിപ്പ്

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സ്വന്തം പിതാവടക്കം നാലുപേരാണ് അറസ്റ്റിലായത്. ഇതിൽ ഒരാൾ മദ്രസ അധ്യാപകനാണ്. ഇതിനെതിരെ പല കോണുകളിൽ നിന്നും പ്രതിനിഷേധം ഉയരുകയാണ്. ഒപ്പം കുട്ടിയുടെ മാതാവിനെയും കേസിൽ ഉൾപ്പെടുത്തുകയുണ്ടായി. പീഡനവിവരം മറച്ചുവച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെ കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ.ഷിംന അസീസ്
കാസർകോട് പതിനാറുകാരിയെ പീഡിപ്പിച്ചതിന് മദ്രസ അധ്യാപകനായ തന്തയടക്കം (ഭാര്യയെ പീഡിപ്പിച്ചപ്പോൾ അബദ്ധത്തിൽ കുഞ്ഞുണ്ടായതാവും. കർമ്മം കൊണ്ട് ഏതായാലും അതല്ല) നാല് പേർ അറസ്റ്റിൽ എന്ന് വാർത്ത. അധ്യാപകനാണ്, മതാധ്യാപകൻ. അച്ഛനും. ഒന്നിലേറെ പേർ ഈ കുഞ്ഞിനെ പീഡിപ്പിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത് കുട്ടി തന്നെയാണ്. ഇവർക്കെല്ലാവർക്കും മേലെയും, വിവരമറിഞ്ഞ് പുറത്ത് പറയാതിരുന്നതിന്റെ അമ്മക്കെതിരെയും പോക്സോ ചുമത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.
സ്വന്തം മകൾക്ക് മനസ്സമാധാനത്തോടെ വീട്ടിൽ ജീവിക്കാൻ സമ്മതിക്കാത്ത അവസ്ഥ വരുത്തി പീഡിപ്പിക്കുകയും, കൂട്ടിക്കൊടുക്കുകയും ചെയ്ത അയാളെ പുരുഷൻ എന്നല്ല, മനുഷ്യനായി പോലും കണക്കാക്കരുത്. കിട്ടാവുന്നതിലേറ്റവും വലിയ ശിക്ഷയും നൽകണം.കുഞ്ഞുങ്ങൾക്ക് ഒരു തരത്തിലും ജീവിക്കാൻ സുരക്ഷയില്ലാത്ത ഇടങ്ങളുടെ കൂട്ടത്തിലേക്ക് അതിവേഗം നമ്മളും...
വാൽക്കഷ്ണം : പ്രൊഫൈലും എഴുത്തും തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ പിന്നിലേക്ക് സ്ക്രോൾ ചെയ്താൽ അറിയാം. സർട്ടിഫിക്കറ്റ് ഒക്കെ കൺസേൺ ആവുന്ന സമയം കാലങ്ങൾക്ക് മുൻപേ കഴിഞ്ഞ് പോയതാണ്. സമാന വിഷയത്തിൽ കാവിക്കുറിയുടെ ബലത്തിൽ രക്ഷപ്പെട്ട് നിൽക്കുന്ന ഒരു ജന്തുവിനെപ്പറ്റി രണ്ട് ദിവസം മുൻപ് സംസാരിച്ച ഒരു പോസ്റ്റിൽ വിറളി പിടിച്ച് വന്ന അനുയായികളെ നടുവിരൽ നമസ്കാരം കൊടുത്ത് പറഞ്ഞയച്ചിട്ടുണ്ട്. അതിന്റെ ബാക്കിയുള്ളവർക്ക് ഇവിടെ നിന്നും തന്നേക്കാം. കോവിഡ് ഡ്യൂട്ടിക്കിടയിലെ വിരസത മാറാൻ ഇത്തരം കളപറിക്കൽ വളരെ മികച്ച ഒരു ഇതാണ്.
https://www.facebook.com/Malayalivartha



























