മുഖ്യമന്ത്രിയുടെ ഓഫീസിന്റേയും പങ്കാളിത്തം കൂടുതല്‍ തെളിഞ്ഞ് വരികയാണ്; ഓഫീസിന്റെ സഹായം ഈ കള്ളക്കടത്ത് സംഘത്തിന് ലഭിച്ചിട്ടുണ്ട് ; ആഞ്ഞടിച്ച് കെ.സുരേന്ദ്രന്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രന്. അദ്ദേഹത്തിന്റെ ഓഫീസിന്റേയും പങ്കാളിത്തം കൂടുതല്‍ തെളിഞ്ഞ് വരികയാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു . മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം ഈ കള്ളക്കടത്ത് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തു . ആത്മഹത്യക്ക് ശ്രമിച്ച യുഎഇ അറ്റാഷെയുടെ ഗണ്‍മാന്റെ നിയമനത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിക്കുകയുണ്ടായി . സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപിത താത്പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ അവിടെ നിയോഗിച്ചിട്ടുള്ളതെന്നും സുരേന്ദ്രന് വ്യക്തമാക്കി. എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന്റെ ആരോപണം ഉയർന്നിരിക്കുന്നത്.
സുരക്ഷ പരിഗണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു ഗണ്‍മാനെ നിയോഗിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നതും. ഇത് തികച്ചും വസ്തുതാ വിരുദ്ധമാണെന്നും പറഞ്ഞു . അത്തരമൊരു നിര്‍ദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നല്‍കിയിട്ടില്ല. യുഎഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സുരക്ഷയൊരുക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അറ്റാഷയ്ക്കോ മറ്റോ ഒരു പേഴ്സണല്‍ ഗണ്‍മാനെ നല്‍കണമെന്ന് പറഞ്ഞിട്ടില്ല . സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതന്മാരുടെ കാര്യങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിയമനം നടത്തിയിട്ടുള്ളത്. വിമാനത്താവളവുമായുള്ള ബന്ധം, ഇമിഗ്രേഷന്‍,കസ്റ്റംസ് എന്നിവരുമായുള്ള ഇയാളുടെ പരിചയം മനസ്സിലാക്കിയാണ് നിയമനമെന്നും സുരേന്ദ്രന് പറഞ്ഞു.
https://www.facebook.com/Malayalivartha



























