നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തുമായി എന്‍.ഐ.എ സംഘം തിരുവനന്തപുരത്ത്.... സരിത്തിനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു...

നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തുമായി എന്‍.ഐ.എ സംഘം തിരുവനന്തപുരത്ത്. തെളിവെടുപ്പിനായാണ് സരിത്തിനെ ചൊവ്വാഴ്ച രാവിലെ എന്‍.ഐ.എ സംഘം തിരുവനന്തപുരത്തെത്തിച്ചത്. കൊച്ചിയില്‍നിന്നും രാവിലെ സരിത്തിനെ പേരൂര്‍ക്കട പൊലീസ് ക്ലബ്ബില്‍ എത്തിച്ചു. തിരുവല്ലത്തെ സരിത്തിന്റെ വീട്ടിലടക്കം ഇന്ന് തെളിവെടുപ്പ് നടത്തും. അമ്പലമുക്കിലെ ഫ്ലാറ്റിലെത്തിച്ച് ഇപ്പോള്‍ തെളിവെടുപ്പ് നടത്തുന്നു.
രണ്ടു ദിവസം മുമ്പ് സ്വപ്നയെയും സന്ദീപിനെയും തിരുവനന്തപുരത്തെത്തിച്ച് തെളിവെടുത്തിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്റെ ആസൂത്രണത്തില്‍ സരിത്തിനും നിര്‍ണായകമായ പങ്കുണ്ടെന്നാണ് എന്‍.ഐ.എ സംഘത്തിന്റെ കണ്ടെത്തല്‍.
സ്വപ്നയും സംഘവും തിരുവനന്തപുരത്ത് വാടകവീടുകള്‍ എടുത്തുകൂട്ടിയത് സ്വര്‍ണം കൈമാറാനുള്ള കേന്ദ്രങ്ങളാക്കാനാണെന്ന് എന്‍.ഐ.എ നിഗമനം. അഞ്ച് മാസത്തിനിടെ സ്വപ്ന വാടകക്കെടുത്തത് രണ്ട് വീട് ഉള്‍പ്പെടെ നാല് കെട്ടിടങ്ങള്‍. സന്ദീപിന്റെ ബ്യൂട്ടി പാര്‍ലറും വര്‍ക്ഷോപ്പും ഉള്‍പ്പെടെ ഏഴിടങ്ങളില്‍ വെച്ച് സ്വര്‍ണം കൈമാറി. സ്വര്‍ണം കൊണ്ടുപോകാന്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ വാഹനവും മറയാക്കി.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ ഫൈസല്‍ ഫരീദ് സിനിമ നിര്‍മാണത്തിനും പണമിറക്കിയതായി സൂചന. നാല് സിനിമയുടെ നിര്‍മാണത്തിന് ഇയാള്‍ ഹവാല പണം ചെലവഴിച്ചെന്നാണ് വിവരം. അടുത്തകാലത്ത് പുറത്തിറങ്ങിയ ചിത്രവും ഇതിലുണ്ട്. ന്യൂജന്‍ സംവിധായകന്റെ ചിത്രത്തിനും പണം മുടക്കിയതായി സൂചനയുണ്ട്.നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തിന് പ്രതികള്‍ക്ക് എയര്‍ലൈന്‍സ് ജീവനക്കാരുടെ സഹായവും ലഭിച്ചെന്ന് സൂചന. ഇതിന്റെ ഭാഗമായി എമിറേറ്റ്സ് തിരുവനന്തപുരം വിമാനത്താവള മാനേജരുടെ മൊഴിയെടുക്കാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസും എന്‍.ഐ.എയും. സാധനങ്ങള്‍ അയക്കാന്‍ വിദേശത്തുള്ള ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള അറ്റാഷെയുടെ കത്ത് വ്യാജമായി നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം.
https://www.facebook.com/Malayalivartha



























