അന്ന് വ്യാജങ്ങൾ ചമച്ചപ്പോൾ സരിത്ത് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല 'ഇന്ന്' എന്നൊരു ദിനമുണ്ടാകുമെന്ന്; കോൺസുലേറ്റിന്റെ വ്യാജ സീൽ നിർമ്മിച്ച കട എൻ ഐഎയ്ക്ക് കാണിച്ച് കൊടുത്ത് സരിത്ത് ; തെളിവെടുപ്പ് പുരോഗമിക്കുന്നു

അന്ന് കോൺസുലേറ്റിന്റെ വ്യാജ സീൽ നിർമ്മിക്കുമ്പോൾ സരിത്ത് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല കള്ളിയെല്ലാം പൊളിയുന്ന ഒരു ദിനം ഉണ്ടാകുമെന്നും അന്ന് ഇതെല്ലം പൊളിഞ്ഞ് വീഴുമെന്നും.... കോൺസുലേറ്റിന്റെ വ്യാജ സീൽ നിനിർമിച്ച കടയിൽ സരിത്ത് ഇ ന്ന് വീണ്ടുമെത്തി ......അന്ന് ചെയ്ത കള്ളത്തരം പൊളിച്ചടുക്കിയ എൻ ഐ ക്കൊപ്പമുള്ള ഒന്നൊന്നാന്തരം വരവ് ........
സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്തുമായി എൻഐഎ സംഘം തിരുവനന്തപുരത്ത് നടത്തുന്ന തെളിവെടുപ്പിൽ ഓരോ ദിവസവും കണ്ടെത്തുന്നത് പുതിയ വിവരങ്ങളാണ്. ഇന്നും തെളിവെടുപ്പ് നടത്തിയിരുന്നു. കോൺസുലേറ്റിന്റെ വ്യാജ സീൽ നിർമിച്ച കട കണ്ടെത്തി. സെക്രട്ടേറിയറ്റിനു മുന്നിലെ സ്റ്റാച്യു ജംക്‌ഷനിലുള്ള കട എൻഐഎ ഉദ്യോഗസ്ഥർക്ക് സരിത് കാട്ടികൊടുക്കുകയും ചെയ്തു . മറ്റു പ്രതികളായ സന്ദീപിന്റെയും സ്വപ്നയുടേയും താമസ സ്ഥലങ്ങളിലും സരിത്തുമായി എൻഐഎ തെളിവെടുപ്പ് നടത്തുകയും ചെയ്തു. രാവിലെയോടെയായിരുന്നു കൊച്ചിയിൽ നിന്നും തിരിച്ചത്. എൻഐഎ സംഘം 11 മണിയോടെ തലസ്ഥാനത്തെത്തുകയായിരുന്നു. ആദ്യം പൊലീസ് ക്ലബ്ബിലാണ് സരിത്തിനെ എത്തിച്ചത്. പിന്നീട് പൊലീസ് ക്ലബിൽ എത്തുന്നതിനു 10 മിനിട്ടു മുൻപായിരുന്നു സംരക്ഷണം ആവശ്യപ്പെട്ട് കമ്മിഷണർ ഓഫിസിനെ എൻഐഎ സമീപിച്ചതും മൂന്ന് ഉദ്യോഗസ്ഥരാണ് എൻഐഎ സംഘത്തിലുണ്ടായിരുന്നതും . പിന്നീട് റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി സരിത്തിനെ പൊലീസ് ക്ലബ്ബിൽനിന്ന്ന്നും സന്ദീപിന്റെ അരുവിക്കര പത്താംകല്ലിലെ വീട്ടിലെത്തിക്കുകയായിരുന്നു .
സരിത്തിന്റെ തിരുവല്ലത്തെ വീട്ടിലും തെളിവെടുപ്പ് നടത്തി.പ്രതികളുടെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ചവരെ എൻഐഎ കോടതി നീട്ടിയിട്ടുണ്ട്.സരിത്തിനെ നന്ദാവനത്തെ ബാറിലെത്തിച്ചും എന്‍ഐഎ സംഘം തെളിവെടുത്തു. സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന നടന്നതായി എന്‍ഐഎ കരുതുന്ന ഹെദര്‍ ഫ്ലാറ്റ്, അമ്ബലംമുക്കിലെയും വെള്ളയമ്ബലം ആല്‍ത്തറയിലുമുള്ള സ്വപ്നയുടെ രണ്ട് വാടക ഫ്ലാറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സരിത്തിനെ കൊണ്ട് തെളിവ് ശേഖരിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha



























