ആലുവയിൽ കോവിഡ് മാനദണ്ഡം പാലിക്കാതെ മൃതദേഹം സംസ്കരിച്ചു...ചടങ്ങിൽ പങ്കെടുത്തത് 200 പേർ ; 45 പേർക്കെതിരെ കേസ്

കോവിഡ് മാനദണ്ഡം പാലിക്കാതെ മൃതദേഹം സംസ്കരിച്ച സംഭവത്തിൽ 45 പേർക്കെതിരെ കേസ്. ആലുവ തോട്ടക്കാട്ടുകരയിലാണ് കോവിഡ് മാനദണ്ഡം പാലിക്കാതെ വയോധികയുടെ മൃതദേഹം സംസ്കരിച്ചത്.
മരിച്ചയാളുടെ രണ്ടു ബന്ധുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ മരിക്കുമ്പോൾ പനിയുണ്ടായിരുന്നു. പരിശോധന നടത്താതെയാണ് മൃതദേഹം സംസ്കരിച്ചത്. ഏകദേശം 200 പേർ സംസ്കാരത്തിൽ പങ്കെടുത്തിരുന്നു. കൂടുതൽ പേർക്കെതിരെയും കേസെടുക്കുമെന്നാണ് റിപ്പോർട്ട്
https://www.facebook.com/Malayalivartha



























