പ്ലാസ്മ തെറാപ്പി വിജയകരം; സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്ലാസ്മ ബാങ്കുകള്‍ തുടങ്ങും

അതീവ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികള്‍ക്കായി സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ (സിസിപി) ഉപയോഗിക്കും . ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയ്ക്കായി എല്ലാ മെഡിക്കൽ കോളേജുകളിലും പ്ലാസ്മ ബാങ്കും സജ്ജീകരിക്കുമെന്നാണ റിപ്പോര്‍ട്ടുകള്‍.
രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കൊവിഡ് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി. ഈ ചികിത്സ ഉപയോഗിച്ച് 90 ശതമാനത്തിന് മുകളില്‍ രോഗികളെയും രക്ഷിക്കാനായി. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ പോലും ഈ ചികിത്സ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്.
രോഗം ഭേദമായവരുടെ രക്തത്തിൽ നോവൽ കൊറോണ വൈറസിനെതിരെയുള്ള ആൻ്റിബോഡികള്‍ ഉള്ളതിനാൽ ഇവരുടെ രക്ത പ്ലാസ്മ രോഗികളിൽ കുത്തിവെയ്ക്കുമ്പോള്‍ അവര്‍ക്കും രോഗപ്രതിരോധ ശേഷി കൈവരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ആദ്യത്തെ പ്ലാസ്മ ചികിത്സയും പ്ലാസ്മ ബാങ്കും തുടങ്ങിയത്. പരീക്ഷണമായി തുടങ്ങിയ പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളേജുകളില്‍ പ്ലാസ്മ ബാങ്ക് സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഐസിഎംആര്‍, സ്റ്റേറ്റ് പ്രോട്ടോകോള്‍ എന്നിവയനുസരിച്ച് മെഡിക്കല്‍ ബോര്‍ഡുകളുടെ അനുമതിയോടെയാണ് പ്ലാസ്മ ചികിത്സ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് രോഗമുക്തരായ 21 പേരാണ് മഞ്ചേരി മെഡിക്കൽ കോളേജിലെത്തി പ്ലാസ്മ ദാനം ചെയ്തത്. കഴിഞ്ഞ ദിവസം വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയിലും പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് 9 പേര് രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























