കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് കേസില്‍ എന്‍ഐഎ അന്വേഷണം വന്നത്; സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്ന് സ്വപ്ന സുരേഷ്

സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്ന് സ്വപ്ന സുരേഷ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് കേസില്‍ എന്‍ഐഎ അന്വേഷണം വന്നത്. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ഇതിനായി പണം സമാഹരിച്ചതിനോ, സംവിധാനമൊരുക്കിയതിലോ പങ്കില്ലെന്നും ജാമ്യാപേക്ഷയില്‍ സ്വപ്ന പറയുന്നു.
കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായാണ് കേസില്‍ എന്‍ഐഎ അന്വഷണം വന്നതെന്നതാണ് ഹര്‍ജിയിലെ പ്രധാന വാദം. കേസില്‍ തനിക്കെതിരേ തീവ്രവാദ ബന്ധം ഉന്നയിക്കാനാകില്ലെന്നും ജാമ്യഹര്‍ജിയില്‍ സ്വപ്ന പറയുന്നു.
കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വര്‍ണമുള്ള ബാഗേജുമായി ബന്ധമില്ല. അറ്റാഷെ ആവശ്യപ്പെട്ടതനുസരിച്ചാണ് ബാഗേജ് വൈകുന്നതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായി ഫോണില്‍ സംസാരിച്ചത്. കോവിഡ് മൂലമുള്ള തിരക്കുകള്‍ മൂലമാണ് ബാഗേജിന്റെ ക്ലിയറന്‍സ് വൈകുന്നതെന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്നും അവര്‍ പറയുന്നു.
ജനിച്ചതും വളര്‍ന്നതും യുഎഇയിലാണെന്നും അറബി അടക്കം നാല് ഭാഷകള്‍ വശമുണ്ടെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു. ഭാഷാ വൈധഗ്ദ്ധ്യം കണക്കിലെടുത്താണ് യുഎഇ കോണ്‍സുലേററില്‍ ജോലി ലഭിച്ചതെന്നും ഹര്‍ജിയില്‍ സ്വപ്ന വ്യക്തമാക്കുന്നു.
അതേസമയം സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്നാ സുരേഷിന് വന്‍ സ്വത്തെന്ന് എന്‍ ഐ എയുടെ റിമാന്‍ഡ് റിപ്പാേര്‍ട്ട്. പല ബാങ്കുകളിലും ധനകാര്യ സ്ഥാപങ്ങളിലും സ്വപ്നയുടെപേരില് വന്‍ നിക്ഷേപമാണുളളത്. ഇതിനുപുറമേ വിവിധ ലോക്കറുകളില്‍ സ്വര്‍ണവും പണവും സൂക്ഷിച്ചിട്ടുണ്ടെന്നും ഇവ പരിശോധിക്കുകയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.\
https://www.facebook.com/Malayalivartha



























