സക്കാത്ത് ' എന്നത് സംഭാവനയോ സമ്മാനമോ അല്ല. മറിച്ച് സഹജീവികളോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും ആഴം വെളിവാക്കുന്ന ഒരു പുണ്യ കർമ്മമാണ്; ബെന്നി ബെഹനാന് ഒരു തുറന്ന കത്തുമായി കെ.ടി ജലീൽ

കേന്ദ്രാനുമതിയില്ലാതെ കെ ടി ജലീല്‍ വിദേശഫണ്ട് സ്വീകരിച്ചു എന്ന ആരോപണം ഉയർന്നുവന്ന സാഹചര്യത്തിൽ ഇതുന്നയിച്ച് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. വിശുദ്ധ റമളാന്‍ മാസത്തില്‍ യുഎഇ കോണ്‍സുലേറ്റ് സഹായം നല്‍കുന്നതിന്റെ ഭാഗമായി അര്‍ഹരായ കുറേ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കക്ഷിയോ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ നല്‍കിയ പുണ്യത്തിന്റെ അംശത്തെയാണ് വിദേശ ഫണ്ടിന്റെ വിനിമയമെന്നും സംഭാവന സ്വീകരിക്കലെന്നും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ബെന്നി ബഹനാന്‍ വിശേഷിപ്പിച്ചതെന്ന് ജലീല്‍ ആരോപിക്കുകയുണ്ടായി. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച തുറന്നകത്തിലൂടെയാണ് റംസാന്‍ കിറ്റുവിതരണവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ തന്റെ ഭാഗം ജലീല്‍ വിശദീകരിച്ചിരിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ബെന്നിബെഹനന് ഒരു തുറന്ന കത്ത്
പ്രിയപ്പെട്ട ശ്രീ ബെന്നി ബെഹനൻ എംപി അവർകൾക്ക്,
താങ്കൾ ബഹുമാനപ്പെട്ട ഇൻഡ്യൻ പ്രധാനമന്ത്രിക്ക് ഞാൻ വിദേശ ഫണ്ട് സ്വീകരിച്ചു എന്ന ആക്ഷേപവും ആരോപണവും ഉന്നയിച്ച് കത്തയച്ച വിവരം വാർത്താ മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു. അതിൻ്റെ പശ്ചാത്തലത്തിൽ താഴേ പറയുന്ന വസ്തുതകളിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടിയാണ് ഈ തുറന്ന കത്ത്.
ഒരു ജനപ്രതിനിധി എന്ന നിലയിലും ബഹുജന ബന്ധമുള്ള പൊതു പ്രവർത്തകൻ എന്ന നിലയിലും സർവോപരി UDF കൺവീനർ എന്ന നിലയിലും 'സക്കാത്ത്' എന്ന സൽകർമ്മത്തിൻ്റെ പുണ്യവും പ്രാധാന്യവും താങ്കൾക്ക് തീർച്ചയായും അറിയുമെന്നാണ് ഞാൻ കരുതുന്നത്. 'സക്കാത്ത് ' എന്നത് സംഭാവനയോ സമ്മാനമോ അല്ല. മറിച്ച് സഹജീവികളോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും ആഴം വെളിവാക്കുന്ന ഒരു പുണ്യ കർമ്മമാണ്. ഇക്കഴിഞ്ഞ വിശുദ്ധ റമളാൻ മാസത്തിൽ മുൻവർഷങ്ങളിലേതെന്ന പോലെ UAE കോൺസുലേറ്റ് 'സഹായം' നൽകുന്നതിന്റെ ഭാഗമായി അർഹരായ കുറേ പാവപ്പെട്ട കുടുംബങ്ങൾക്ക് കക്ഷിയോ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ നൽകിയ പുണ്യത്തിന്റെ അംശത്തെയാണ് താങ്കൾ വിദേശ ഫണ്ടിന്റെ വിനിമയമെന്നും സംഭാവന സ്വീകരിക്കലെന്നും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വിശേഷിപ്പിച്ചത്.
https://www.facebook.com/Malayalivartha



























