കീം ടെസ്റ്റ് എഴുതിയവര്‍ പരിഭ്രമിക്കരുത്, ലക്ഷണങ്ങൾ കണ്ടാൽ മുന്നോട്ടു വരണം എന്ന അഭ്യർത്ഥനയോടെ ചെന്നിത്തല

കീം എന്‍ട്രന്‍സ് പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രക്ഷിതാവിനും രോഗം. തിരുവനന്തപുരം വഴുതക്കാട്ടെ പരീക്ഷാ കേന്ദ്രത്തിലെത്തിയ മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരത്തെ സ്ഥിതിയില്‍ ആശങ്കയിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.
ഈ സാഹചര്യത്തിലാണ് മുൻകരുതൽ നിര്‍ദേശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വന്നിരിക്കുന്നത് . തിരുവനന്തപുരത്ത് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ പരിഭ്രമിക്കരുതെന്നും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാൽ പരിശോധനയ്ക്കായി മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
നിരവധി കുട്ടികളും രക്ഷിതാക്കളും എത്തിച്ചേര്‍ന്ന തൈക്കാട്ടെയും കരമനയിലെയും പരീക്ഷാകേന്ദ്രങ്ങളിലെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഈ രണ്ട് സ്ഥലങ്ങളും കണ്ടെയ്ൻമെൻ്റ് സോണുകളായിരുന്നു എന്നതും ചെന്നിത്തല ഓര്‍മിപ്പിച്ചു.
"ഈയവസരത്തിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ, പ്രത്യേകിച്ചും ഈ രണ്ട് കേന്ദ്രങ്ങളിൽ എത്തി ചേർന്നവർ ജാഗ്രത പുലർത്തുകയും, രോഗലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഒട്ടും പരിഭ്രമിക്കാതെ ടെസ്റ്റിന് തയ്യാറായി മുന്നോട്ടു വരികയും ചെയ്യണം.
ഓർമ്മിക്കേണ്ട ഒരു കാര്യം, ഒരു കാരണവശാലും നിങ്ങളെ ആരും തെറ്റുകാരായി ചിത്രീകരിക്കില്ല." ഭയാശങ്കകള്‍ മൂലം രോഗലക്ഷണങ്ങള്‍ മറച്ചു വെക്കരുതെന്നും സഹകരണവും ജാഗ്രതയുമാണ് ഈ അവസരത്തിൽ പ്രധാനമെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ ഓര്‍മിപ്പിച്ചു.
ഈ മാസം 16 നാണ് കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ നടന്നത്. 1.10 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തില്ല. രക്ഷിതാക്കളുടെ ആശങ്ക ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍
കരകുളം സ്വദേശിയായ വിദ്യാര്‍ത്ഥി കരമനയിലും പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി തൈക്കാടുമാണ് പരീക്ഷ എഴുതിയത്. കരകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് നേരത്തേ തന്നെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഒറ്റയ്ക്കിരുത്തിയാണ് പരീക്ഷ എഴുതിച്ചത്.
എന്നാല്‍ തൈക്കാട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടുതന്നെ മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്നാണ് പരീക്ഷ എഴുതിയത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവരേയും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരേയും നിരീക്ഷണത്തിലാക്കി വരികയാണ്
https://www.facebook.com/Malayalivartha



























