സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോവിഡ് ; 34 പേരുടെ രോഗ ഉറവിടം അജ്ഞാതം

സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പണറായി വിജയൻ അറിയിച്ചു. 528 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടു. 34 പേരുടെ രോഗ ഉറവിടം അജ്ഞാതം. വിദേശത്ത് നിന്നും വന്ന 82പേർക്കും രോഗം.
കീം പരീക്ഷയ്ക്ക് കോഴിക്കോട്ടും തിരുവനന്തപുരത്തും എത്തിയ വിദ്യാർത്ഥികൾക്ക് രോഗമുണ്ടായതിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. ആശുപത്രികളിലടക്കം രോഗവ്യാപനമുണ്ടാകുന്നതും കേരളത്തെ ആശങ്കയിലാഴ്ത്തുന്നു.
https://www.facebook.com/Malayalivartha



























