വന്ദേ ഭാരത് ദൗത്യത്തിലൂടെ സൗദി അറേബ്യയിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ വിമാനങ്ങൾക്കൊപ്പം ഇൻഡിഗോ, ഗോ എയർ വിമാനങ്ങൾ 47 സർവീസുകൾ നടത്തുമെന്ന് ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു.. സൗദിയിൽ നിന്ന് കേരളത്തിലെത്തുന്നത് ഈ വിമാനങ്ങൾ

വന്ദേ ഭാരത് ദൗത്യത്തിലൂടെ സൗദി അറേബ്യയിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ വിമാനങ്ങൾക്കൊപ്പം ഇൻഡിഗോ, ഗോ എയർ വിമാനങ്ങൾ 47 സർവീസുകൾ നടത്തുമെന്ന് ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു
ഇന്ന് മുതൽ ഈ മാസം 31വരെ റിയാദ്, ദമാം, ജിദ്ദ എന്നിവടങ്ങളിൽ നിന്നാണ് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സൗദിയിൽ നിന്നും വിമാനങ്ങൾ എത്തുകയെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യന്‍ എംബസി വെബ് സൈറ്റില്‍ പേര് രജിസ്റ്റർ ചെയ്തയാളുകൾക്കാണ് യാത്രാനുമതിയുള്ളത്.
അൺലോക്ക് ഇളവുകൾ രാജ്യത്ത് തുടരുന്ന പശ്ചത്തലത്തിലാണ് സൗദിയിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തുന്നത്. അധിക സർവീസുകളിൽ 32 എണ്ണം ഇൻഡിഗോയും 15 സർവീസുകൾ ഗോ എയറുമാണ് നടത്തുക. 25 സർവീസുകൾ കേരളത്തിലേക്കാണ്. ഗോ എയറിൻ്റെ 15 സർവീസുകൾ കേരളത്തിലേക്ക് മാത്രമാണ്. കേരളത്തിലേക്ക് ദമാമിൽ നിന്നാണ് കൂടുതൽ സർവീസുകൾ ഉള്ളത് . ഇൻഡിഗോയുടെ 10 സർവീസുകൾ കേരളത്തിലെത്തും.
ദമ്മാമില്‍ നിന്ന് കോഴിക്കോട്ടേക്ക് ഗോ എയര്‍ മൂന്ന്, ഇന്‍ഡിഗോ മൂന്ന്, കൊച്ചിയിലേക്ക് ഗോ എയര്‍ മൂന്ന്, ഇന്‍ഡിഗോ മൂന്ന്, തിരുവനന്തപുരത്തേക്ക് ഗോ എയര്‍ മൂന്ന്, ഇന്‍ഡിഗോ ഒന്ന്, കണ്ണൂരിലേക്ക് ഇന്‍ഡിഗോ മൂന്ന് എന്നിങ്ങനെയാണ് സര്‍വ്വീസുകള്‍. റിയാദില്‍ നിന്ന് നാലും ജിദ്ദയില്‍ നിന്ന് രണ്ടും സര്‍വ്വീസുകൾ കോഴിക്കോട്ടേക്കാണ്
https://www.facebook.com/Malayalivartha



























