ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല; കോവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ചിലര്‍ നടത്തുന്നു; കേരളത്തിന്റെ പ്രതിരോധം പാളിയിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്

കേരളത്തിന്റെ പ്രതിരോധം പാളിയിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ചിലര്‍ നടത്തുന്നുണ്ടെന്നും രോഗികളുടെ എണ്ണം മനഃപ്പൂര്‍വ്വം കുറച്ചെന്നും ഇപ്പോള്‍ കൂടുന്നുവെന്നുമാണ് പരാതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇവര്‍ യാഥാര്‍ത്ഥ്യം മനസിലാക്കുന്നില്ലെന്നും എത്ര ആവര്‍ത്തിച്ചാലും പറഞ്ഞുകൊണ്ടിരിക്കുമെന്നും ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിക്ക് വലിയ നാശം വിതയ്ക്കാവുന്ന നിരവധി ഘടകങ്ങള്‍ കേരളത്തിലുണ്ട്. കോവിഡ് പടര്‍ന്നുപിടിക്കാന്‍ വളരെ സാധ്യതയുള്ള പ്രദേശമാണ് കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ് കേരളത്തിലെ ജനസാന്ദ്രത. രാജ്യത്ത് വയോജനങ്ങള്‍ ഏറ്റവും കൂടുതലുള്ളതും ഇവിടെയാണ്. രോഗികളുടെ കണക്കും മരണനിരക്കും തമ്മിലുള്ള നിരക്ക് 0.33 ശതമാനമാണ്. അതായത് നൂറ് രോഗികളില്‍ 0.33 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ദില്ലിയിലെ നിരക്ക് ഇത് മൂന്ന് ശതമാനവും തമിഴ്നാട്ടില്‍ 1.5 ഉം മഹാരാഷ്ട്രയില്‍ 3.8 ഉം ഗുജറാത്തില്‍ 4.4 ഉം കര്‍ണ്ണാടകയില്‍ 2.1 ശതമാനവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ ഇന്ത്യയില്‍ 36,806 കേസും 596 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ ഇന്നലെ 4985 കേസും 70 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണ്ണാടകയില്‍ 3648 കേസുകളും 72 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈ സമയത്തും കേരളത്തില്‍ ഇത്ര കുറഞ്ഞ മരണം മാത്രമുണ്ടാകുന്നത് കേരളം ഉയര്‍ത്തിയ പ്രതിരോധത്തിന്റെ മികവാണ് സൂചിപ്പിക്കുന്നത്. ടെസ്റ്റുകള്‍ നോക്കിയാലും കേരളം മുന്നിലാണ്. ഒരു പോസിറ്റീവ് കേസിന് 44 ടെസ്റ്റാണ് നമ്മള് നടത്തുന്നത്. മഹാരാഷ്ട്രയില്‍ അഞ്ച്, ദില്ലിയില്‍ ഏഴ്, തമിഴ്നാട്ടില്‍ 11, മഹാരാഷ്ട്രയില്‍ പതിനേഴുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























