രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ എന്തെങ്കിലും ഒരു സംഭാവന നിങ്ങള്‍ നല്‍കിയോ? മറിച്ച് രോഗം പടര്‍ത്താന്‍ ബോധപൂര്‍വം നിങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലേ? പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്

പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡിന്റെ സമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ക്രിയാത്മകമായ നിലപാടുണ്ടായോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനു നേരെ മുഖ്യമന്ത്രിയുടെ വിമർശനം. പ്രവാസികള്‍ക്കിടയിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവരിലും സര്‍ക്കാരിനോട് വിരോധം സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനോട് സമാനമായി മത്സ്യതൊഴിലാളികള്‍ക്ക് എതിരാണ് സര്‍ക്കാര്‍ എന്ന ഹീനമായ പ്രചരണം പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.ആരോടായിരുന്നു പ്രതിപക്ഷത്തിന്റെ വെല്ലുവിളിയെന്നും ബഹുമാനപ്പെട്ട ഹൈകോടതിയോടായിരുന്നോയെന്നും അതോ നാട്ടിലെ ജനങ്ങളോടായിരുന്നോ അതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
പ്രതിപക്ഷം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ അപകടം അവര്‍ക്ക് മാത്രമല്ല നാടിനാകെയാണ്. അത് മനസിലാകാത്തതുകൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തില്‍ നീചമായ ഒരു രാഷ്ട്രീയ കളിക്ക് തയ്യാറാകുന്നത്. കേരളത്തില്‍ ഏറ്റവും മികച്ച നിലയിലാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രോഗത്തിന്റെ അപകടം തിരിച്ചറിഞ്ഞത് മുതല്‍ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഇവിടെ അവരോട് ഒന്നേ ചോദിക്കാനുള്ളൂ. ഈ കൊവിഡ് കാലത്ത് നിങ്ങളുടെ ഭാഗത്തുനിന്നും ക്രിയാത്മകമായ എന്തെങ്കിലും ഒരു നിലപാടുണ്ടായോ? രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ എന്തെങ്കിലും ഒരു സംഭാവന നിങ്ങള്‍ നല്‍കിയോ? മറിച്ച് രോഗം പടര്‍ത്താന്‍ ബോധപൂര്‍വം നിങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലേ? കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും സമരം നടത്തും എന്ന് പ്രഖ്യാപിച്ചവര്‍ ഇവിടെ തന്നെയില്ലേ?' എന്നും മുഖ്യമന്ത്രി ചോദിച്ചു.
https://www.facebook.com/Malayalivartha



























