യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ ജയഘോഷിന് സസ്പെൻഷൻ: അന്വേഷണത്തിന് ഉത്തരവ്

യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാനായ ജയഘോഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിനും സംസ്ഥാന സർക്കാർ ഉത്തരവിട്ടു. തന്നെ വധിക്കാൻ ശ്രമിച്ചുവെന്ന ജയാഘോഷിന്റെ മൊഴി വസ്തുതകൾക്ക് നിരക്കാത്തതെന്ന് കേരള പൊലീസ് വ്യക്തമാക്കി.
ഇയാൾ സർവീസ് ചട്ടങ്ങളുടെ കടുത്ത ലംഘനം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റ് ജനറൽ വിദേശത്തേക്ക് പോയിട്ടും അക്കാര്യം തന്റെ മേലുദ്യോഗസ്ഥരെ അറിയിക്കാത്തതും തന്റെ സർവീസ് റിവോൾവർ സറണ്ടർ ചെയ്തുനൽകാത്തതും സർവീസ് ചട്ടങ്ങളുടെ ലംഘനത്തിൽ പെടുന്നു.
https://www.facebook.com/Malayalivartha



























