Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

അജ്ഞതയല്ല അറിവാണ് ആവശ്യം, ഞങ്ങളും കുട്ടികളാണ് ഞങ്ങള്‍ക്കും പഠിക്കണം; കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ പഠനത്തിനായി വീട്ട്മുറ്റത്ത് സമരവുമായി അട്ടപ്പാടിയിലെ കുട്ടികള്‍

21 JULY 2020 08:23 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീതിദമായ ചോദ്യമാണ് ഇവിടെ ഉയർന്നിരിക്കുന്നത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഈ കോവിഡ് കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാനായി സർക്കാർ കൊണ്ടുവന്ന സംവിധാനമാണ് വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ഓൺലൈൻ വിദ്യാഭ്യാസം. എന്നാൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് കഴിയാത്ത നിരവധികുട്ടികൾ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ടെന്ന കാര്യം യാഥാർഥ്യമാണ്. 

വീടുകളില്‍ വൈദ്യുതി ഇല്ലാത്ത കാരണത്താൽ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട 24 കുട്ടികളാണ് അട്ടപ്പാടി കുടിയേറ്റഗ്രാമമായ കുറുക്കന്‍കുണ്ടിലുള്ളത്. കേരളത്തിലെ ഭൂരിഭാഗം വരുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉപയോഗപ്പെടുത്തുമ്പോൾ തങ്ങള്‍ക്ക് അത് നിഷേധിക്കപ്പെടുന്നതിനെതിരെ വീട്ടുമുറ്റത്ത് സമരത്തിനിറങ്ങിയിരിക്കുകയാണ് ഇവര്‍.

വൈദ്യുതിയ്ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുംവേണ്ടി കുറുക്കന്‍കുണ്ടിലെ ഇരുപത്തിയേഴ് കുടുംബങ്ങള്‍ പല സര്‍ക്കാര്‍ ഓഫീസുകളിലും കയറിയിറങ്ങുകയാണ്. എന്നാല്‍ ആറ് പതിറ്റാണ്ടായി കൈവശമുള്ള ഭൂമിയില്‍ വൈദ്യുതിയും, വെള്ളവും, വഴിയും ലഭിക്കാന്‍ തടസമാവുന്നത് വനംവകുപ്പ് തന്നെയാണെന്നാണ് ഇവര്‍ പറയുന്നത്. വനത്താല്‍ ചുറ്റപ്പെട്ട കുറുക്കന്‍കുണ്ടിലേക്ക് എത്തണമെങ്കില്‍ സാമൂഹിക വനത്തിലൂടെയുള്ള റോഡിലൂടെ സഞ്ചരിക്കണം. എന്നാല്‍ ഈ ഭൂമി വനം വകുപ്പിന്റെതാണെന്ന് പറഞ്ഞുകൊണ്ടാണ് ഇതിലെ റോഡ് ടാറ് ചെയ്യാനോ, വൈദ്യുതി ലൈന്‍ എടുക്കാനോ അവര്‍ അനുവദിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇക്കാലമത്രയും ഈ ഗ്രാമത്തിലെ കുട്ടികള്‍ ഏഴ്കിലോമീറ്റര്‍ നടന്നാണ് സ്‌കൂളുകളില്‍ പോയിരുന്നത്. ഒന്നാം ക്ലാസ് മുതല്‍ പീജി വരെ പഠിക്കുന്ന കുട്ടികള്‍ ഇവിടെയുണ്ട്. ഓണ്‍ലൈന്‍ പഠനംമാത്രം സാധ്യമാവുന്ന ഈ കൊറോണക്കാലത്ത് ഈ കുട്ടികൾക്ക് അവരുടെ പഠനത്തിനുള്ള അവകാശം ലഭിക്കാതെ പോകുകയാണ്. കൈയ്യിലുള്ള മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍പോലും നാല് കിലോമീറ്റര്‍ അപ്പുറമുള്ള വീടുകളില്‍ പോവേണ്ട അവസ്ഥയാണ്.

ജില്ലാ കളക്ടര്‍ക്കും ജില്ലയിലെ ജനപ്രതിനിധികള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും വിദ്യാര്‍ത്ഥികള്‍തന്നെ തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിച്ച്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതികള്‍ അവഗണിക്കപ്പെട്ടപ്പോഴാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ സമരത്തിനായി മുന്നിട്ടിറങ്ങിയത്. തങ്ങള്‍ക്ക് പഠിക്കാന്‍ വൈദ്യുതി വേണമെന്ന് ആവശ്യപ്പെട്ട് അഗളി കെഎസ്‌ഇബി ഓഫീസിന് മുന്‍പില്‍ സമരം ചെയ്യുന്നതിനുള്ള അനുവാദത്തിനായി പോലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും ഹൈക്കോടതി 31വരെ സമരങ്ങള്‍ വിലക്കിയിരിക്കുന്നതിനാൽ ആ വഴിയും അടഞ്ഞു. .

ഇതേതുടര്‍ന്ന് വീടിന് മുന്‍പില്‍ നിരാഹാരം ഇരിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. വീടിന് മുന്‍പിലെ ചുമരുകളില്‍ വിദ്യാഭ്യാസ വകുപ്പ്, വൈദ്യുതി വകുപ്പ് എന്നൊക്കെ എഴുതി ഒട്ടിച്ച്‌, ഇരുട്ടല്ല വെളിച്ചമാണ് ആവശ്യം. 'അജ്ഞതയല്ല അറിവാണ് ആവശ്യം. ഞങ്ങളും കുട്ടികളാണ് ഞങ്ങള്‍ക്കും പഠിക്കണം' തുടങ്ങിയ പ്ലാക്കര്‍ഡുകളും പിടിച്ച്‌ അവര്‍ സമരം ആരംഭിക്കുകയിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (3 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (3 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (10 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (10 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (11 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (11 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (11 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (11 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (11 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (11 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends