താടിയുള്ള അപ്പനെ പേടിയുള്ളു... പുതിയ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്. താരം തന്റെ ജീവിതത്തിലെ വിശേഷ മുഹൂര്‍ത്തങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. കുഞ്ചാക്കോ ബോബന് പ്രിയ ദമ്ബതിമാര്‍ക്ക് മകന് പിറന്നതും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം എപ്രിലിലായിരുന്നു ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസ എന്ന ഇസഹാക്ക് വന്നത്. ഇടയ്ക്കിടെ ഇരുവരും കുഞ്ഞുമൊത്തുള്ള സന്തോഷ നിമിഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ ഒരു ഫോട്ടോയും അതിന്റെ ക്യാപ്ഷനും ശ്രദ്ധനേടുകയാണ്. കുഞ്ചാക്കോ ബോബന് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.
താടി വളര്‍ത്തിയിട്ടുള്ള ഫോട്ടോയാണ് കുഞ്ചാക്കോ ബോബന് ഷെയര്‍ ചെയ്തിരിക്കുന്നത്. താടിയുള്ള അപ്പനെയെ പേടിയുള്ളു എന്നാരോ പറഞ്ഞു. എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം എന്ന് വിചാരിച്ചു എന്നാണ് കുഞ്ചാക്കോ ബോബന് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. എന്തായാലും ഇസഹാക്കിന്റെ അച്ചന്റെ ക്യാപ്ഷന്‍ എല്ലാവര്ക്കും രസിച്ചിരിക്കുകയാണ്. മുമ്പും കുഞ്ചാക്കോ ബോബന്റെ ക്യാപ്ഷനും ഫോട്ടോകളും ശ്രദ്ധ നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























