നൊമ്ബരമായി അനുശ്രീയുടെ കുറിപ്പ്; അന്ന് അനേകം പേരുടെ ജീവന്‍രക്ഷിച്ചു ഇനി ജീവിക്കും 9 പേരിലൂടെ; പ്രിയ സഹോദരന് ആദരാഞ്ജലികള്‍

വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അനുജിത്ത് ഒന്‍പതുപേർക്കാണ് തന്റെ ജീവൻ പകർന്നു നൽകിയത്. അനുജിത്തിന് ആദരാഞ്ജലി നേർന്നിരിക്കുകയാണ് നടി അനുശ്രീ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നാടിന് സംഭവിച്ച നഷ്ടം അനുശ്രീ വിവരിച്ചത്. കൊട്ടാരക്കര എഴുകോണ്‍ ഇരുമ്ബനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന് പിള്ളയുടെ മകനാണ് അനുജിത്ത്.
ലോക്ഡൗണിനു മുമ്പ് തിരുവനന്തപുരത്ത് ഒരു കോളജ് ബസിന്റെ ഡ്രൈവറായിരുന്നു കൊട്ടാരക്കര എഴുകോൺ സ്വദേശി അനുജിത്ത്. ലോക്ഡൗൺ തുടങ്ങിയ ശേഷം ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്നു. അതിനിടെയാണ് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ മുന്നിലെത്തിയ ആളെ രക്ഷിക്കാൻ വണ്ടി വെട്ടിക്കുന്നത്. തലയടിച്ച് വീണത് മരണത്തിന് കാരണമായി. കഴിഞ്ഞ 14നായിരുന്നു അപകടം. അബോധാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
അനുശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അന്ന് അനേകം പേരുടെ ജീവന്‍രക്ഷിച്ചു ഇനി ജീവിക്കും 9 പേരിലൂടെ, കണ്ണീരൊഴുക്കി ഒരു നാട്. 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കിയെന്ന്. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്ബനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന് പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നല്‍കിയത്. നൂറുകണക്കിന് യാത്രക്കാരുമായി എത്തിയ ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്താനായതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞു. അന്ന് നിരവധി പേരുടെ ജീവന് രക്ഷിച്ച അനുജിത്ത് (27) ഓര്‍മ്മയാകുമ്ബോള്‍ 9 പേരിലൂടെയാണ് ജീവിക്കുന്നത്.
അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനുജിത്ത് മസ്തിഷക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, കരള്‍, വൃക്കകള്‍, 2 കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്.
പ്രിയ സഹോദരന് ആദരാഞ്ജലികള്‍
https://www.facebook.com/Malayalivartha



























