അമ്മയും മകളും ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത് 4 ദിവസം ; ജീവന് നിലനിറുത്തിയത് മൂത്രം കുടിച്ച്

82 വയസുള്ള അമ്മയും 64കാരി മകളും ലിഫ്റ്റിനുള്ളില്‍ കുടുങ്ങിക്കിടന്നത് നാലുദിവസം. നാലുനിലക്കെട്ടിടത്തിലെ രണ്ടാംനിലയിലുള്ള വീട്ടിലേക്ക് പോകാന്‍ ലിഫ്റ്റില്‍ കയറിയതോടെ ലിഫ്റ്റ് പെട്ടെന്ന് കേടായതാണ് ഇവര്‍ക്ക് വിനയായത്. കയ്യില്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ആരെയും വിളിച്ച് കാര്യം അറിയിക്കാനായില്ല. ചൈനയിലെ നോര്‍ത്ത് വെസ്റ്റ് പ്രവിശ്യയായ ഷാങ്സിയിലാണ് സംഭവം.
ഈ ദിവസങ്ങളില്‍ പരസ്പരം മൂത്രം ശേഖരിച്ച് കുടിച്ചാണ് ഇരുവരും ജീവന് നിലനിറുത്തിയത്. മറ്റുവഴികളൊന്നും ഇല്ലാതെ ലിഫ്റ്റിനകത്തായതോടെയാണ് ജീവന് നിലനിറുത്താന്‍ ഇരുവരും മൂത്രം കുടിക്കാനാരംഭിച്ചത്. 96 മണിക്കൂറുകള്‍ക്ക് ശേഷം ഫയര്‍ഫോഴ്സ് എത്തിയാണ് ഇരുവരെയും ലിഫ്റ്റില്‍ നിന്ന് രക്ഷിച്ചത്.. അവശനിലയില്‍ ആശുപത്രിയിലായ ഇവര്‍ ഡിസ്ചാര്‍ജ് ആയതിന് ശേഷം ഡോക്ടര്‍മാരാണ് സംഭവം പുറത്തുവിട്ടത്. രണ്ട് പേരുടെയും ആരോഗ്യനില ഭേദമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭക്ഷണവും വെള്ളവും ഇല്ലാതെ വന്നതോടെ നിര്‍ജ്ജലീകരണം ഒഴിവാക്കാനാണ് ഇവര്‍ പരസ്പരം മൂത്രം കുടിക്കാന്‍ തുടങ്ങിയത്. കൈക്കുമ്ബിളില്‍ മൂത്രം ശേഖരിച്ചാണ് കുടിച്ചത്. ലിഫ്റ്റിനുള്ളില്‍ വായു ലഭിക്കാനായി ലിഫ്റ്റിലെ ബള്‍ബ് തകര്‍ത്തു. അമ്മ മകളുടെ തോളില്‍ ചവിട്ടിക്കയറി മുകളിലെ ലൈറ്റ് തകര്‍ത്ത് ഒരു ഇലക്ട്രിക് വയര്പുറത്തെടുത്ത് ലിഫ്റ്റിന്റെ വാതിലില്‍ ചെറിയൊരു വിടവ് വരുത്തുകയായിരുന്നു.
മൂന്ന് പകലും നാല് രാത്രിയും ലിഫ്റ്റില്‍ കഴിഞ്ഞ അമ്മയും മകളും നാലാം ദിനമാണ് രക്ഷപ്പെടുന്നത്. ലിഫ്റ്റിലെ വിടവ് കുറച്ച് കൂടി വലുതാക്കി ഇവര്‍ സഹായത്തിനായി നിവിളിക്കുകയായിരുന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തിയ ഇവരെ ഷിയാന്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha



























