Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

സ്വപ്‌നേ ഒന്നു മിണ്ടിയെങ്കില്‍... സ്വപ്നയുടെ കുമിഞ്ഞു കൂടിയ സ്വത്തിനെ പറ്റിയുള്ള അന്വേഷണം നീളുന്നത് ഭീകര ബന്ധത്തിലേക്കെന്ന് സൂചന; എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ അമ്പരപ്പിക്കുന്ന വിവരങ്ങള്‍; സ്വപ്നയ്ക്ക് ബാങ്കുകളിലും മറ്റിടപാടുകളിലുമായി വന്‍ സാമ്പത്തിക നിക്ഷേപം; അവയെല്ലാം പോയ വഴി തേടുമ്പോള്‍

22 JULY 2020 07:51 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീതിദമായ ചോദ്യമാണ് ഇവിടെ ഉയർന്നിരിക്കുന്നത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഓരോ നാള്‍ കഴിയും തോറും സ്വര്‍ണക്കടത്തിന്റെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് കള്ളക്കടത്തിലൂടെ നേടിയ വന്‍ സമ്പത്ത് ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായുള്ള എന്‍ഐഎയുടെ സൂചന എല്ലാവരേയും അമ്പരപ്പിലാക്കിയിരിക്കുകയാണ്. അതേസമയം ഇത് പുതിയ രാഷ്ട്രീയ വിവാദത്തിന് കളമൊരുക്കുകയാണ്. സ്വപ്‌ന സുരേഷിനെയും നാലാംപ്രതി സന്ദീപ് നായരെയും ഇന്നലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടിലാണ് അമ്പരപ്പിക്കുന്ന വിവരമുള്ളത്. സ്വപ്നയ്ക്ക് ബാങ്കുകളിലും മറ്റിടപാടുകളിലുമായി വന്‍ സാമ്പത്തിക നിക്ഷേപമുണ്ടെന്നും കള്ളക്കടത്തിലൂടെ ലഭിച്ച സമ്പത്ത് പലമാര്‍ഗങ്ങളിലൂടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് ചെയ്യാന്‍ ഉപയോഗിച്ചതായി സംശയിക്കുന്നുവെന്നും കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടെ ഉന്നതങ്ങളിലെ സ്വാധീനത്തിന്റെ മറവില്‍ നയതന്ത്രചാനലിലൂടെ വരെ സ്വര്‍ണം കടത്തിയും മറ്റും സമ്പത്ത് വാരിക്കൂട്ടിയ സ്വപ്നയുടെയും കൂട്ടാളികളുടെയും ഭീകരബന്ധങ്ങളിലേക്കാണ് എന്‍. ഐ. എ അന്വേഷണം എത്തുന്നത്.രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകര്‍ക്കുന്ന വന്‍ സ്വര്‍ണക്കടത്താണ് പ്രതികള്‍ നടത്തിയിരുന്നത്. ഇതിന്റെ സൂത്രധാരന്‍ കസ്റ്റംസ് അറസ്റ്റുചെയ്ത പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റമീസാണ്. ഇയാളെ കോടതിയുടെ അനുമതിയോടെ എന്‍.ഐ.എ അറസ്റ്റുചെയ്ത് ചോദ്യംചെയ്യും.

സ്വര്‍ണ്ണക്കടത്ത് യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധത്തിനും ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്കും പ്രത്യാഘാതമുണ്ടാക്കും. മറ്റു പ്രതികളെയും കള്ളക്കടത്തിന്റെ നേട്ടം ലഭിച്ചവരെയും കണ്ടെത്തണം. ഈ നിരീക്ഷണങ്ങളുമുണ്ടായിരുന്നു. ചോദ്യംചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാകാത്തതിനാല്‍ രണ്ടു പ്രതികളെയും കോടതി ജൂലായ് 24 വരെ വീണ്ടും എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു.

വിവിധ ബാങ്കുകളുടെ ലോക്കറുകളില്‍ സ്വപ്ന പണവും ആഭരണങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്നാണ് സ്വപ്നയുടെ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ബാങ്കിംഗ് ഇതര മേഖലയിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ട്. സ്വപ്നയില്‍ നിന്നും ആറ് മൊബൈല്‍ ഫോണുകളും രണ്ട് ലാപ് ടോപ്പുകളും പിടിച്ചെടുത്തു. രണ്ട് മൊബൈലുകള്‍ തുറന്ന് വാട്ട്‌സ് ആപ്പ് പരിശോധിച്ചു.

ഡിപ്‌ളോമാറ്റിക് ബാഗിനെ പറ്റി ഒന്നാം പ്രതി സരിത്ത്, കോണ്‍സുലേറ്റ് അധികൃതര്‍ എന്നിവരുമായി നടത്തിയ ചാറ്റിന്റെ വിവരങ്ങള്‍ ലഭിച്ചു. നീക്കിയ ചാറ്റുകള്‍ ഡിജിറ്റല്‍ ഫോറന്‍സിക് അനാലിസിസിലൂടെ വീണ്ടെടുക്കാന്‍ സി ഡാക്കിന് കൈമാറാന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇമെയില്‍ വിവരങ്ങളും ഫേസ്ബുക്ക്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും സ്വപ്ന കൈമാറി. സ്വപ്നയും സന്ദീപും മറ്റു പ്രതികളും കേരളത്തില്‍ എവിടെയെല്ലാം ഗൂഢാലോചന നടത്തിയെന്നും എവിടെയെല്ലാം ബാഗുകള്‍ സ്വീകരിച്ചെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഇവ പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി വീണ്ടും ചോദ്യംചെയ്യണം.

തിരുവനന്തപുരത്ത് 11 സ്ഥലങ്ങളിലാണ് 18 ന് തെളിവെടുത്തത്. പ്രതികളുടെ ചിത്രങ്ങളുണ്ടെന്ന് സംശയിക്കുന്ന ഡിജിറ്റല്‍ വീഡിയോ റെക്കാര്‍ഡര്‍ കണ്ടെടുത്തു. സോഷ്യല്‍ മീഡിയ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. എറണാകുളത്ത് സ്വപ്നയ്‌ക്കൊപ്പം ഒളിവില്‍ കഴിഞ്ഞ സ്ഥലം വെളിപ്പെടുത്തി. ഇവിടെ നാലിടങ്ങളിലായി 20ന് തെളിവെടുത്തു. ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.

ലോക്ക് ഡൗണില്‍ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ദുര്‍ബലമായതിനാല്‍ പരമാവധി തവണകളിലായി വന്‍തോതില്‍ സ്വര്‍ണം കടത്താന്‍ റമീസ് നിര്‍ബന്ധിച്ചുവെന്നും വെളിപ്പെടുത്തി. റമീസ് എപ്പോഴും ഒരു സംഘത്തിനൊപ്പമായിരുന്നു. ഇയാളുടെ ആജ്ഞയ്ക്കനുസരിച്ചാണ് കാര്യങ്ങള്‍ നടന്നത്. അതിനാല്‍ റമീസിനെ കൂടി എന്‍.ഐ.എയുടെ കേസില്‍ ഉള്‍പ്പെടുത്തും. ഇതോടെ കൂടുതല്‍ അന്വേഷണത്തിന് എന്‍ഐഎ കോടതി അനുമതി നല്‍കുകയായിരുന്നു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (3 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (3 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (10 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (10 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (11 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (11 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (11 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (11 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (11 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (12 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends