കണ്ണില്‍ ചോരയില്ലാതെ... ലോകത്താകമാനം കോവിഡ് പരത്തി ലക്ഷക്കണക്കിന് ആള്‍ക്കാരെ കൊന്ന് സാമ്പത്തിക അടിത്തറ ഇളക്കിയ ചൈന സ്വയ രക്ഷയ്ക്കായി പുതിയ അടവ്; ഇനി ചൈനയില്‍ പ്രവേശിക്കണമെങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധം

ചൈന കാരണം ലോകത്തിലെ എല്ലാ രാജ്യങ്ങളും കണ്ണീര് കുടിക്കുകയാണ്. ചൈനയിലെ വുഹാനില്‍ നിന്നുമാണ് കൊറോണ വൈറസ് ലോകമാകമാനം പടര്‍ന്നത്. ഇന്ത്യയിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് വുഹാനില്‍ നിന്നാണ്. വുഹാനില്‍ നിന്നും കേരളത്തിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളിലാണ് കോവിഡ് ആദ്യമായി സ്ഥിരീകരിച്ചത്. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക മാനസിക പ്രശ്നങ്ങളില്‍ നിന്നും കേരളം ഇപ്പോഴും മുക്തരായിട്ടില്ല.
വുഹാനിലെ വെറ്റ് മാര്‍ക്കറ്റുകള്‍ എന്നറിയപ്പെടുന്ന ഭക്ഷ്യ മൃഗമാംസ കച്ചവട സ്ഥലങ്ങളില്‍ നിന്നുമാണ് രോഗം ആദ്യമായി മനുഷ്യരിലേക്ക് പടരുന്നത്. മുതല, ഓന്ത്, ഉടുമ്പ് എന്നീ പലതരം മൃഗങ്ങളെ ഭക്ഷണമാക്കുന്ന ചൈനാക്കാര്‍ ഇവയെ വൃത്തിഹീനമായ അന്തരീക്ഷങ്ങളില്‍ പാര്പ്പിച്ചുകൊണ്ടാണ് വില്‍പ്പന നടത്തുന്നത്.
ഇതുമൂലം ഇവയുടെ വിസര്‍ജ്യങ്ങളില്‍ നിന്നും ചോരയില്‍ നിന്നും മാരകമായ കൊവിഡ് രോഗാണു മനുഷ്യനിലേക്ക് പടരുകയായിരുന്നു. ഇതുകൂടാതെ, രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ രോഗബാധയുടെ തീവ്രതയെക്കുറിച്ച് ചൈന ലോകരാജ്യങ്ങളെയോ ലോകാരോഗ്യ സംഘടനയെയോ സമയത്ത് വിവരമറിയിക്കുന്നതിലും അലംഭാവം കാട്ടിയതും വിനനായി.
രാജ്യത്തിന് അപമാനമുണ്ടാകുമെന്ന് കരുതി ചൈന ഇക്കാര്യത്തില്‍ മടി കാട്ടിയപ്പോള്‍ വലിയ അളവിലുള്ള പ്രത്യാഘാതമാണ് അത് സൃഷ്ടിക്കുക എന്ന് ഒരുപക്ഷേ ചൈന പോലും മനസിലാക്കിയിട്ടുണ്ടാകില്ല. ഇന്ന് ലോകത്ത് 15 മില്ല്യണോടടുത്താണ് കൊവിഡ് രോഗബാധിതരുടെ എണ്ണം. ഇതുവരെ ആറ് ലക്ഷത്തില്‍ കൂടുതല്‍ ആള്ക്കാര് രോഗം ബാധിച്ച് മരിച്ചിട്ടുമുണ്ട്. എന്നാല്‍ ചൈന തങ്ങളുടെ രാജ്യത്ത് രോഗം ബാധിച്ചവരുടെയോ രോഗം മൂലം ജീവന് നഷ്ടപ്പെട്ടവരുടെയോ യഥാര്‍ത്ഥ കണക്കുകള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.ഏതെങ്കിലും വിധേന അത് പുറത്തുവരുന്നത് തടയാനായി ഇതര മാദ്ധ്യമങ്ങളെ ചൈന രാജ്യത്തുനിന്നും ആട്ടിപ്പായിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിതി ഇത്രയും രൂക്ഷമായ വേളയിലും ചൈന രോഗത്തെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ കാട്ടുന്ന മടി ആരെയും അമ്പരപ്പിക്കുന്നതാണ്. തുടര്‍ന്ന്, രോഗത്തിന്റെ ഉറവിടത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികള്‍ രാജ്യത്തെത്തുകയും ചെയ്തു.ചൈനയുമായി ചേര്‍ന്ന് ലോകാരോഗ്യ സംഘടന പ്രവര്‍ത്തിക്കുന്നു എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങളുടെ സാഹചര്യത്തിലാണിത്. വൈറസ് വുഹാനില്‍ നിന്നും തന്നെയാണ് ഉത്ഭവിച്ചിട്ടുള്ളതെന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുള്ളതായി അമേരിക്കന്‍ സെക്രട്ടറി ഒഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയും അടുത്തിടെ പ്രസ്താവന നടത്തിയിരുന്നു.
ഇതുപോരാഞ്ഞ് രോഗബാധ ഇത്രയും രൂക്ഷമായ വേളയിലും ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സൈനിക നീക്കങ്ങള്‍ നടത്താനും ചൈന തുനിഞ്ഞു. എന്നാല്‍ ലോകത്തിനാകെ രോഗം സംഭാവന ചെയ്ത ചൈന ഇപ്പോള്‍ സ്വന്തം പൗരന്മാരെ രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുന്നത്.രാജ്യത്തേക്ക് എത്തുന്ന ചൈനീസ് പൗരന്മാര്ക്കും വിദേശികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടാണ് ചൈന ഇപ്പോള്‍ സ്വയരക്ഷ നേടാന്‍ ശ്രമിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റിന് അഞ്ച് ദിവസത്തില്‍ കൂടുതല്‍ പഴക്കം പാടില്ലെന്നും ചൈനയിലേക്ക് വിമാനം കയറുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു.
അതേസമയം ചൈനയുടെ ഈ നിലപാടിനെതിരെ ലോക രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ചൈനയ്ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ മുതല്‍ കുടുത്ത നിലപാടാണ് സ്വീകരിച്ച് വരുന്നത്. നിരവധി ഇന്ത്യക്കാരാണ് ചൈനയില്‍ പഠിക്കുകയും ജോലിയും ചെയ്യുന്നത്. അവരെക്കൂടി വിഷമത്തിലാക്കുന്ന തീരുമാനമാണിത്. അതിനാല്‍ തന്നെ ചൈനയുടെ ഏകപക്ഷീയമായ ഈ നിലപാടിനെതിരെ പോരാടാനുറച്ച് നില്‍ക്കുകയാണ് ലോകം.
"
https://www.facebook.com/Malayalivartha



























