പേടിച്ച് വിറച്ച് സ്വപ്നയും... സ്വപ്നയേയും നിയന്ത്രിക്കുന്നത് മറ്റൊരു മാഡമാണെന്ന് സൂചന; കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ചര്‍ച്ചയായ മാഡം അന്ന് രക്ഷപ്പെട്ടെങ്കിലും വീണ്ടും ചര്‍ച്ചയാകുന്നു; മാഡത്തിന് വേണ്ടിയാണ് താന്‍ പണം പിരിച്ചതെന്ന റമീസിന്റെ മൊഴി നിര്‍ണായകം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിവസങ്ങളോളം ഒരു മാഡത്തെപ്പറ്റി ചര്‍ച്ച ചെയ്തിരുന്നു. പൊടിപ്പും തൊങ്ങളും വച്ച് പലരും മാഡത്തിന് ഒരു രൂപവും നല്കി. എന്നാല്‍ ഇതുവരേയ്ക്കും ആ മാഡം ആരാണെന്ന് വെളിച്ചത്ത് വന്നിട്ടില്ല. അതേ സമയം സ്വര്‍ണക്കടത്ത് കേസ് പൊങ്ങി വന്നപ്പോള്‍ ആ പഴയ മാഡം വിളി വീണ്ടും ഉയര്‍ന്നു വന്നു. സ്വപ്നയാണ് മാഡമെന്നാണ് പലരും കരുതിയത്. എന്നാല്‍ സ്വപ്ന പോലും മാഡമെന്ന് വിളിക്കുന്ന ഒരാളുണ്ടെന്നാണ് ഒരു പ്രമുഖ പത്രം വെളിപ്പെടുത്തുന്നത്.
ഈ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം മാഡത്തിലേക്കും നീങ്ങുകയാണെന്നാണ് പറയുന്നത്. കേരളത്തിലെ കള്ളക്കടത്ത്, കുഴല്‍പ്പണം ഇടപാടുകളുടെ ഒരു പ്രധാന കണ്ണി മാഡം ആണെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവരെല്ലാം മാഡത്തിനായി കമ്മീഷന് അടിസ്ഥാനത്തില്‍ പണി എടുക്കുന്നവരാണ്. ഇടപാടുകാരില്‍ നിന്ന് പണം പിരിക്കുന്നതും ഹവാല വഴി ദുബായിയിലേയക്ക് കൈമാറുന്നതും മാഡം ആണ്. മാഡത്തിനുവേണ്ടിയാണ് താന്‍ പണം പിരിച്ചതെന്ന് പിടിയിലായ കെ ടി റമീസ് മൊഴിയും നല്‍കിയിട്ടുണ്ട്
പിടിക്കപ്പെട്ട സ്വര്‍ണ്ണക്കടത്ത് ഒറ്റിയത് മാഡം ആണെന്ന വിശ്വാസത്തിലാണ് സരിത്തും സംഘവും. യുഎഇ കോണ്‍സിലേറ്റിന്റെ സഹായത്തോടെ ഫൈസല്‍ ഫരീദുമായി നേരിട്ട് ഇടപാടു നടത്തുന്നത് മാഡം ഇഷ്ടപ്പെട്ടിരുന്നില്ല.
സിനിമാ മേഖലയും അധോലാകവുമായി ഇണക്കുന്ന കണ്ണിയും കാണാമറയത്തുള്ള മാഡം ആണെന്നാണ് പറയുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലും ഇതേ മാഡത്തിന്റെ ഇടപെടല്‍ ചര്‍ച്ചയായിരുന്നു. മാഡം പറഞ്ഞിട്ടാണ് താന്‍ ഇതെല്ലാം ചെയ്തതെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയ പേരായിരുന്നു മാഡം. കാറിനുള്ളില്‍ വെച്ച് പ്രതി ഫോണില്‍ മാഡം എന്ന് വിളിച്ച് ആരോടോ സംസാരിച്ചതായി ഇരയും മൊഴി നല്കി. എന്നാല്‍ മാഡം ആരാണെന്ന് അന്വേഷിക്കാന്‍ അന്വേഷണസംഘം മെനക്കെട്ടില്ല. ദിലീപിലേക്കും പള്‍സര്‍ സുനിയിലേക്കും ഒതുങ്ങിയപ്പോള്‍ മാഡം രക്ഷപ്പെട്ടു. മാഡത്തിന് രക്ഷപ്പെടാന്‍ ഉന്നത ഇടപെടല്‍ ഉണ്ടായിരുന്നോ എന്നതുള്‍പ്പെടെ വിശദമായ അന്വേഷണമാണ് നടക്കുന്നത്.
അതേസമയം സ്വര്‍ണക്കടത്തിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന കാര്യം റിമാന്‍ഡ് റിപ്പോര്‍ട്ടിലും എന്‍.ഐ.എ. ആവര്‍ത്തിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് റമീസും മൂവാറ്റുപുഴ സ്വദേശി ജലാലും ചേര്‍ന്നാണ്. പലതരത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്കാന് കള്ളക്കടത്ത് ഉപയോഗിച്ചിട്ടുണ്ടെന്നാണു സംശയിക്കുന്നത്. ഭീകരവാദ ബന്ധമുള്‍പ്പെടെ കള്ളക്കടത്തിന്റെ പ്രയോജനം പറ്റിയവരെയും കണ്ടെത്തേണ്ടതുണ്ട്. തെളിവെടുപ്പില്‍ കണ്ടെത്തിയ ഡിജിറ്റല്‍ വീഡിയോ റെക്കോഡറില്‍ കേസിലേക്കു തെളിവാകുന്ന നിര്‍ണായക ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നു കരുതുന്നെന്നും അന്വേഷണസംഘം ബോധിപ്പിച്ചു. കസ്റ്റഡിയിലെടുത്ത ഇരുവരുടെയും ബാഗുകളില്‍ തെളിവുകള്‍ കണ്ടെത്തി.
സ്വര്‍ണം കടത്തിയ സംഭവത്തില്‍ മുഖ്യകണ്ണി മലപ്പുറം സ്വദേശി കെ.ടി. റമീസാണെന്നും അറസ്റ്റിലായ സ്വപ്നാ സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചെന്നും എന്‍.ഐ.എ.യുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘത്തിന്റെ ആശയവിനിമയം ടെലിഗ്രാം ആപ്പിലൂടെയാണെന്നും എന്‍.ഐ.എ. കണ്ടെത്തി. സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ടാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തേ കസ്റ്റംസ് കണ്ടെത്തിയ കാര്യങ്ങളുമായി പൂര്‍ണമായും യോജിക്കുന്നതാണ് എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ട്. ഇതിനിടെയാണ് മറ്റൊരു മാഡം ചര്‍ച്ചയാകുന്നത്.
"
https://www.facebook.com/Malayalivartha



























