തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം..! : നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാൻ സാധ്യത

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ തലസ്ഥാന നഗരത്തിലെ നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാൻ സാധ്യത. ധന ബിൽ പാസാക്കാനായി ഈ മാസം 27 ന് ഒരു ദിവസത്തേക്കാണ് സമ്മേളനം തീരുമാനിച്ചിരുന്നത്. എന്നാൽ സമ്മേളനം മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വെള്ളിയാഴ്ച സർവകക്ഷി യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.
അതേസമയം ധനകാര്യബില്ലിന്റെ കാലാവധി നീട്ടാൻ ഓർഡിനൻസ് ഇറക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യ ബില്‍ ഈ മാസം ഈ മാസം മുപ്പതോടെ അസാധുവാകും. ഈ സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു പ്രധാന അജണ്ട.
ജൂലൈ 27ന് ഒരു ദിവസത്തേക്കാണ് സഭ ചേരാന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കി ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുണ്ട്. വി ഡി സതീഷന് എംഎല്‍എയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയത്.
https://www.facebook.com/Malayalivartha



























