കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി... അനുജിത്തിന്റെ ഹൃദയം സണ്ണിയില്‍ തുന്നിചേര്‍ത്തു... സംസ്കാരം ഇന്ന് നടക്കും

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. അതേസമയം 48 മണിക്കൂര്‍ നിര്‍ണായകമായിരിക്കും മെഡിക്കല്‍ സംഘം അറിയിച്ചു.മസ്തിഷ്ക മരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസില്‍ തുന്നി ചേര്‍ത്തത്.
വാഹനാപകടത്തില്‍ പരിക്കേറ്റായിരുന്നു അനുജിത്ത് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ വൈകീട്ടോടെയാണ് ഹൃദയം ഉള്‍പ്പെടുന്ന അവയവങ്ങളുമായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തിച്ചത്.
മൃതസജ്ജീവനി പദ്ധതി വഴി രജിസ്റ്റര്‍ ചെയ്ത് എട്ടുമാസമായി കാത്തിരിപ്പിലായിരുന്നു 55 വയസ്സുകാരനായ തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസ്. 3മണിക്കൂര്‍ 11 മിനിറ്റ് കൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ലിസി ആശുപത്രിയില്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ അനുജിത്തിന്റെ ചെറുകുടല്‍ പാലക്കാട് സ്വദേശിയായ സ്ത്രീക്കും,രണ്ട് കൈകള്‍ 23 വയസ്സുള്ള ചെറുപ്പക്കാരനും തുന്നി ചേര്‍ത്തു. അനുജിത്തിന്റെ സംസ്കാരം ഇന്ന് നടക്കും.
"
https://www.facebook.com/Malayalivartha



























