കോവിഡ് വ്യാപനം അതിശക്തം; നിയമസഭാ സമ്മേളനം മാറ്റി വച്ചേക്കും; സമ്മേളം കൂടാന്‍ ഇരുന്നത് 27 ന്; ഒരു ദിവസത്തെ സമ്മേളത്തോട് പ്രതിപക്ഷത്തിന് നേരത്തെ താല്‍പര്യമുണ്ടായിരുന്നില്ല; റിസ്‌ക് എടുക്കാന്‍ സര്‍ക്കാരിനും താല്‍പര്യമില്ല

സംസ്ഥാനത്തും തലസ്ഥാനത്തും കോവിഡ് വ്യാപനം അതിശക്തമായ സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം മാറ്റി വയ്ക്കാന്‍ സാധ്യത. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, സമ്പര്‍ക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യമായതിനാല്‍ തല്‍ക്കാലത്തേക്ക് സമ്മേളനം ചേരേണ്ടതില്ലെന്നാണ് തീരുമാനം. സമ്പര്‍ക്കം വഴിയുള്ള രോഗ വ്യാപനമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കീം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കും കൂട്ടിന് വന്ന രക്ഷകര്‍ത്താക്കള്‍ക്കും കോവിഡ് സ്ഥിതികരിച്ചത് നേരത്തെ തന്നെ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് സമ്മേള്ളനം നീട്ടി വയക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതു സംബന്ധിച്ച് ഗവര്‍ണറെ ഉടന്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും.
ധനബില്‍ പാസാക്കുന്നതിനു വേണ്ടിയാണ് അടിയന്തരമായി നിയമസഭ ചേരാന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചത്. സമ്മേളം ചേരാത്ത സഹചര്യത്തില്‍ ധനബില്ല് പാസാക്കുന്നതിന് മറ്റു നിയമവശങ്ങള്‍ പരിശോധിക്കും. എന്നാല്‍, നിയമസഭാ സമ്മേളനം ഒരു ദിവസത്തേക്ക് മാത്രം ചേരരുതെന്ന നിലപാടായിരുന്നു പ്രതിപക്ഷത്തിന്. സ്വര്‍ണക്കടത്ത് കേസ് അടക്കം സര്‍ക്കാരിനെതിരെ ആയുധമാക്കി നിയമസഭയിലും ആഞ്ഞടിക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിട്ടിരുന്നത്. നിയമസഭാ സമ്മേളനം കൂടുതല്‍ ദിവസം ചേരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സമ്മേളനം തിങ്കളാഴ്ച്ച ചേരുമെന്നതിന് അടിസ്ഥാനമാക്കി സ്പീക്കര്‍ക്കെതിരെയും സര്‍ക്കാരിനെതിരെയും പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ് നിയമസഭാ സമ്മേളനം ചേരേണ്ടതില്ലെന്ന ഇപ്പോഴത്തെ നിലപാടിലേക്ക് നയിച്ചത്. ഇന്നലെ മാത്രം 151 പേര്‍ക്കാണ് തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരപരിധിയില്‍ ലോക്ഡൗണ്‍ തുടരുകയാണ്. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 50 ശതമാനത്തിന്‍ താഴെ ജീവനക്കാരെ വച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമേ നിയമസഭാ സമ്മേളനം ചേരുകയാണെങ്കില്‍ അതിന് മുന്നോടിയായി തയ്യാറെടുപ്പിനായി കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ എത്തേണ്ടി വരും. നിലവിലത്തെ സഹാചര്യത്തില്‍ അത് വലിയ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha



























