മൂന്ന് ഗർഭിണികൾ ഉൾപ്പടെ അഞ്ച് പേർക്ക് കോവിഡ്; കോട്ടയം മെഡിക്കൽ കോളേജ് ഗെെനക്കോളജി വാർഡ് അടച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ മൂന്ന് ഗർഭിണികൾ ഉൾപ്പടെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ഗർഭിണികൾക്ക് മെഡിക്കൽ കോളേജിൽ നിന്നു തന്നെയാണോ കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. രണ്ട് ഗർഭിണികളും ഇന്നലെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയത്.
ഗർഭിണികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ ഗെെനക്കോളജി വാർഡ് അടച്ചു. വാർഡിലെ ജീവനക്കാരും രോഗികളും നിരീക്ഷണത്തിൽ പ്രവേശിച്ചു.
ഈ വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ മറ്റൊരു വാർഡിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കി. കോവിഡ് രോഗികളുമായി സമ്പർക്കത്തിലായ ഡോക്ടർമാരുടെ സമ്പർക്കപ്പെട്ടിക ഇന്ന് തയാറാക്കും. നിലവിൽ മെഡിക്കൽ കോളജിലെ 16 ഡോക്ടർമാർ നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha



























