ആ വേഷം നന്നായി അഭിനയിച്ച നായകനെ അന്വേഷിച്ച് ജോസി ഇറങ്ങി; ഒടുവിൽ ക്ലിൻറ് മാത്യുവിനെ കണ്ടെത്തി; സിനിമ പോലും തോറ്റ് പോകുന്ന ജീവിത മുഹൂർത്തങ്ങൾക്കൊടുവിൽ 'താഹിറ’യിലെ നായകന് മംഗല്യം

കാഴ്ച്ചയുള്ള ലോകത്തെ കുറിച്ചറിയാൻ ആഗ്രഹിക്കുന്ന ബിച്ചാപ്പു എന്ന ചെറുപ്പക്കാരനെ ആരും മറന്നിട്ടുണ്ടാകില്ല. ‘താഹിറ’ എന്ന ഒറ്റ സിനിമ ക്ലിൻറ് മാത്യു ആരെന്നറിയാൻ. ഇപ്പോൾ അദ്ദേഹത്തിന്റെ വിവാഹവും ഒരു സിനിമ കഥ പോലെ ആയിരിക്കുകയാണ് . താഹിറയുടെ വധുവായി തൃശൂർക്കാരി ജോസി ആൻറണി ആണ്. അതും ഏറെ പ്രതിസന്ധികൾ നിറഞ്ഞ ജീവിത മുഹൂർത്തങ്ങൾക്ക് ശേഷം. സിദ്ദീഖ് പറവൂർ രചനയും സംവിധാനവും നിർവഹിച്ച താഹിറ സിനിമയിലെ നായകനാണ് ക്ലിൻറ് മാത്യു.കാഴ്ച്ചയുള്ള ലോകത്തെ കുറിച്ചറിയാൻ ആഗ്രഹിക്കുന്ന ബിച്ചാപ്പു എന്ന ചെറുപ്പക്കാരനെ ക്ലിൻറ് അവതരിപ്പിച്ചത്ച്ചിരുന്നു . കഥാപാത്രത്തിന് ശബ്ദം നൽകിയതും ക്ലിൻറ് തന്നെയായിരുന്നു . പൂർണമായും അന്ധനായ ഒരാൾ അഭിനയിച്ച്, ശബ്ദം നൽകിയ ഒരു സിനിമ ചരിത്രത്തിൽ ആദ്യമാണ്എന്ന ഖ്യാതി ആ ചിത്രത്തിന് കൈ വന്നു. ജോസി ആൻറണി ക്ലിൻറ് മാത്യുവിനെ കാണുന്നത് താഹിറ സിനിമയുടെ പ്രമോഷൻ വിഡിയോയിലായിരുന്നു .
താഹിറയുടെ നായകന്റെ മികവിൽ പ്രീതി തോന്നിയ ജോസി ക്ലിൻറ് മാത്യുവിനെ അന്വേഷിച്ചിറങ്ങി . ഇരുവരുടെയും സുഹൃത്തുക്കൾ സഹായിച്ചപ്പോൾ പ്രതിസന്ധികൾ നിഷ്പ്രയാസം തരണം ചെയ്തു.ജൂലൈ 11ന് ശ്രീകൃഷ്ണപുരം സെന്റ് ജോസഫ് പള്ളിയിൽ ക്ലിൻറ് മാത്യു ജോസിയെ സ്വന്തമാക്കി . തൃശ്ശൂർ മണ്ണുത്തി മുളയം ത്രിക്കുകാരൻ വീട്ടിൽ ആനിയുടെയും പരേതനായ ആൻറണിയുടെയും മകളാണ് ജോസി.ഗ്വാളിയാറിലെ സ്വകാര്യ സ്കൂളിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായിരുന്നു. പെരിന്തൽമണ്ണ നെന്മിനി വില്ലേജിൽ പന്തല്ലൂർ ഹിൽസ് കാണക്കാലിൽ വീട്ടിൽ കെ.എം മാത്യു-ഫിലോമിന ദമ്പതികളുടെ നാല് മക്കളിൽ നാലാമനാണ് ക്ലിൻറ് മാത്യു. കോട്ടപ്പുറം ഹെലൻ കെല്ലർ അന്ധവിദ്യാലയം അധ്യാപകനാണ് ഇദ്ദേഹം . ഇപ്പോൾ ഇരുവരും ഒന്നായതിന്റെ സന്തോഷത്തിലാണ് കുടുംബവും സൃഹൃത്തുക്കളും.
https://www.facebook.com/Malayalivartha



























