കോഴിക്കോട് ജില്ലയില്‍ കയ്യുറ ധരിക്കാതെയും മാസ്ക് താഴ്ത്തി വച്ചും ജോലി ചെയ്യുന്നവര്‍ക്കെതിരെ നടപടി

വടകര കണ്ടെയ്ന്മെന്റ് സോണില്‍ നഗരസഭ ആരോഗ്യ വിഭാഗം നിയന്ത്രണം ലംഘിച്ച കടകള്‍ക്കെതിരെ നടപടിയുമായി രംഗത്ത്. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂടി നിന്ന പച്ചക്കറി കട അടപ്പിച്ചു.
കടകളില്‍ മാസ്ക് താഴ്ത്തി വച്ചും കയ്യുറ ധരിക്കാതെയും ജോലി ചെയ്യുന്നവര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്ക് മുന്നറിയിപ്പ് നല്കി. ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. ഇതേ പരാതിയില്‍ മൂരാട് മത്സ്യവില്പന കേന്ദ്രത്തിനെതിരെയും നടപടിയെടുത്തു.
കോവിഡ് മാനദണ്ഡം പാലിക്കാതെ അനധികൃത പച്ചക്കറി കച്ചവടം നടത്തിയ പാലയാട്ട് നടയിലെ മുസ്തഫ, ജെടിഎസിനു സമീപത്തെ പി.പ്രകാശന്, താഴെ അങ്ങാടിയിലെ സവാദ്, തണലിനു സമീപം അഷ്റഫ് എന്നിവര്‍ക്കെതിരെ നടപടിയെടുത്തു.
കണ്ടെയ്ന്മെന്റ് സോണില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കടകള്‍ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.മുഹമ്മദലി അഷ്റഫ് പറഞ്ഞു. റെയ്ഡില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ബാബു, ജെഎച്ച്ഐമാരായ ടി.പി.രാജേഷ് കുമാര്‍, കെ.ബിജു എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























