മാമ്മോദീസയ്ക്ക് ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്; വൈദികരടക്കം 80 പേർ സമ്പർക്ക പട്ടികയിൽ

മാമ്മോദീസ ചടങ്ങിൽ ഭക്ഷണം വിളമ്പാനെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വൈദികരടക്കം നിരീക്ഷണത്തിലായി. 80 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. തോട്ടുപുറം സെന്റ് മേരീസ് പള്ളിയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന മാമ്മോദീസ ചടങ്ങിൽ പങ്കെടുത്തവരെയാണ് നിരീക്ഷണത്തിലാക്കിയത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വാര്യാപുരം സ്വദേശിയായ യുവാവ് കാറ്ററിങ്ങുകാർക്കൊപ്പമാണ് ഭക്ഷണം വിളമ്പാനെത്തിയത്. യുവാവിനൊപ്പം ജോലി ചെയ്യുന്ന മറ്റൊരാൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്കപ്പട്ടികയിലുള്ളതിനാൽ നടത്തിയ പരിശോധനയിലാണ് യുവാവിനും രോഗം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























