നിയമസഭാ സമ്മേളനം മാറ്റിവെച്ചു..അവിശ്വാസം കടക്കാൻ കോവിഡ് തുണയായി

ഈ മാസം 27 നു നടക്കാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. തലസ്ഥാന നഗരത്തിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആണ് നിയമ സഭ സമ്മേളനം മാറ്റുന്നത് എന്നാണു റിപ്പോർട്ട് ..
ധനബിൽ പാസാക്കാനായി ഈ മാസം 27ന് ഒരു ദിവസത്തേക്കാണ് സമ്മേളനം തീരുമാനിച്ചിരുന്നത്. ധനകാര്യബില്‍ ഓര്‍ഡിനന്‍സായി പാസാക്കും. ഇതിനായി നാളെ മന്ത്രിസഭായോഗം ചേരും. സഭാ സമ്മേളനം മാറ്റിവെക്കുന്നതിനെതിരെ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി.
ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യ ബില്‍ ഈ മാസം ഈ മാസം മുപ്പതോടെ അസാധുവാകും. ഈ സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു പ്രധാന അജണ്ട. ജൂലൈ 27ന് ഒരു ദിവസത്തേക്കാണ് സഭ ചേരാന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കി ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്.
സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുണ്ട്. വി ഡി സതീഷന് എംഎല്‍എയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയത്.നിയമസഭ ചട്ടം 63 പ്രകാരമാണ് വിഡി സതീശന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പിണറായി വിജയന് സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി മാത്രമാണ് പ്രമേയത്തിലുണ്ടായിരുന്നത് . സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള പങ്ക് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചത് ..എന്നാൽ നിയമസഭാ സമ്മേളനം മാറ്റിവെച്ചതിനാൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കില്ല
https://www.facebook.com/Malayalivartha



























