സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ തിരയുന്ന മുഖ്യപ്രതികളിലൊരാളായ ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ എന്‍ഐഎ വാറന്റ് പതിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ തിരയുന്ന മുഖ്യപ്രതികളിലൊരാളായ ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ എന്‍ഐഎ വാറന്റ് പതിച്ചു. തൃശൂര്‍ കയ്പമംഗലം മൂന്നുപീടികയിലെ വീട്ടിലാണ് വാറന്റ് പതിച്ചത്. എന്‍ഐഎ പ്രതിചേര്‍ത്ത കെ.ടി.റമീസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.അതേസമയം കസ്റ്റംസിന്റെ അഞ്ച് ദിവസത്തെ കസ്റ്റഡിക്കാലാവധി തീരുന്നമുറയ്ക്ക് റമീസിനെ കസ്റ്റഡിയിലെടുക്കാനാണ് എന്‍.ഐ.എ അന്വേഷണസംഘത്തിന്റെ തീരുമാനം.
സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടേയും കസ്റ്റഡിക്കാലാവധി അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കിനില്‍ക്കെ ഇരുവരെയും ഇന്ന് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. തിരുവനന്തപുരത്തെ തെളിവെടുപ്പിനുശേഷം കൊച്ചിയില്‍ തിരിച്ചെത്തിച്ച സരിത്തിനെ ഇരുവര്‍ക്കുമൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























