ലഹരിക്കടത്തെന്ന് സന്ദേശം; പോത്തുവണ്ടിയില്‍ 2 മണിക്കൂറില്‍ അധികം നീണ്ട പരിശോധനയ്ക്കൊടുവില്‍ സന്ദേശം വ്യാജമെന്ന് തെളിഞ്ഞു

വയനാട്ടില്‍ പോത്തുവണ്ടിയിലൂടെ ലഹരികടത്തുന്നെന്ന് പൊലീസിന് സന്ദേശം എത്തി.
തുടര്‍ന്ന്, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പുതുശ്ശേരിക്കടവിലേക്ക് എത്തിയ 2 കണ്ടെയ്നര്‍ ലോറികള്‍ ജില്ലാ നര്‍കോട്ടിക് സെല്ലിന്റെ നേതൃത്വത്തില്‍ തടഞ്ഞു.
വിദേശത്തെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രവാസികളായ 3 യുവാക്കള്‍ ആരംഭിച്ച കച്ചവടത്തിനു വേണ്ടി പോത്തുകളെ ഇറക്കാന്‍ വന്ന വാഹനങ്ങളായിരുന്നു ഇവയെന്ന് പരിശോധനയില്‍ കണ്ടെത്തി.
ഏറെ ദൂരം പിന്തുടര്ന്നതിനു ശേഷമാണ് പടിഞ്ഞാറത്തറയില്‍ വച്ച് വാഹനങ്ങള്‍ പരിശോധിച്ചത്.
മുഴുവന്‍ ഉരുക്കളെയും വാഹനത്തില്‍ നിന്ന് ഇറക്കിയതിനു ശേഷം കണ്ടെയ്നറും ലോറിയുടെ ക്യാബിനും 2 മണിക്കൂറില്‍ അധികം ഡോഗ് സ്ക്വാഡ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
ഇതോടെ ലഭിച്ച സന്ദേശം വ്യാജമാണെന്ന് മനസ്സിലായ പൊലീസ് ലോറികളെ പോകാന്‍ അനുവദിച്ചു.
https://www.facebook.com/Malayalivartha



























