പുല്ലുവിളയിൽ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചയാളുടെ സംസ്കാരം നടത്തിയത് കൊറോണ വൈറസ് മാനദണ്ഡങ്ങൾ ലംഘിച്ച്

പുല്ലുവിളയിൽ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചയാളുടെ സംസ്കാരം നടത്തിയത് കൊറോണ വൈറസ് മാനദണ്ഡങ്ങൾ ലംഘിച്ച്.സ്രവ പരിശോധനാ ഫലം നൽകാതെ മൃതദേഹം സാധാരണ രീതിയിൽ സംസ്കരിച്ച ശേഷം മരിച്ചയാളിനു കോവിഡ് പോസീറ്റീവെന്നു ഔദ്യോഗിക വെളിപ്പെടുത്തൽ വന്നതോടെ പുല്ലുവിളയിൽ ആശയക്കുഴപ്പവും അമർഷവും ...ഇതോടെ സംസ്ക്കാര ശുശ്രൂഷയിൽ പങ്കെടുത്ത ഒട്ടേറെപ്പേർ ക്വാറന്റീനിൽ പോകേണ്ടി വരും
.വിക്ടോറിയക്കാണ് മരണശേഷം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.അവശതയെത്തുടർന്ന് വിക്ടോറിയ 14ന് പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി മടങ്ങിയിരുന്നു ..അടുത്ത ദിവസം മരിച്ചു. അധികൃതരുടെ നിർദേശാനുസരണം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അഞ്ചു ദിവസത്തിനു ശേഷമാണ് പ്രത്യേക നിർദേശമില്ലാതെ മൃതദേഹം വിട്ടു നൽകിയത്.
ഒരു ദിവസം മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ച ശേഷം സാധാരണ രീതിയിൽ സംസ്ക്കാരം നടത്തി. എന്നാൽ വിക്ടോറിയയുടെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് മുഖ്യമന്ത്രി ഇന്നലെയാണ് വെളിപ്പെടുത്തിയത്. ഇതോടെ പ്രദേശത്ത് അങ്കലാപ്പാവുകയായിരുന്നു
https://www.facebook.com/Malayalivartha



























