കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ അമിതതുക ഈടാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ അമിതതുക ഈടാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടും. അവസരമായി ഉപയോഗിച്ച് അമിത ഫീസ് ഇടാക്കാനാകില്ല. കോവിഡ് പോസിറ്റീവായ ഡോക്ടര്‍മാരെ ആശുപത്രികളില്‍ ചികിത്സക്ക് നിയോഗിക്കുമെന്ന തൃശൂര്‍ ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശം മുഖ്യമന്ത്രി തള്ളി. ഇവരെ വാര്‍ഡില്‍ നിയോഗിച്ചെന്ന പ്രസ്താവന തെറ്റിദ്ധാരണ മൂലമാകും. പോസിറ്റീവായ രോഗിയെ മാറ്റാന്‍ വൈകുന്ന സാഹചര്യമില്ല. ഒറ്റപ്പെട്ട സംഭവമുണ്ടായാല്‍ തിരുത്തും. പെട്ടന്ന് തന്നെ മാറ്റാന്‍ നടപടി എടുക്കും. നിലവില്‍ കൈപ്പിടിയിലൊതുങ്ങുന്ന രോഗികളേയുള്ളൂ. ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ക്കപ്പുറം രോഗികളായിട്ടില്ല. പരിഭ്രാന്തി വേണ്ട. ആരോഗ്യവകുപ്പും ബന്ധപ്പെട്ടവരും നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്.
പ്രവാസികള്‍ വരുമ്പോള്‍ തയാറാക്കിയതും ഇപ്പോള്‍ ചികിത്സക്കായി തയാറാക്കിയതുമായ കിടക്കകളുടെ കണക്ക് വ്യത്യസ്തമാണെന്നും ആദ്യത്തേത് പെരുപ്പിച്ചതാണോയെന്നും ചോദിച്ചപ്പോള്‍ രണ്ടും രണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.നേരത്തെ പറഞ്ഞത് രോഗ ചികിത്സക്കല്ല, ക്വാറന്റീന് വേണ്ടിയാണ്. ഇപ്പോള്‍ പറയുന്നത് ഫസ്റ്റ്ലെന് ട്രീറ്റ്മന്റെ് സന്റെറാണ്. രോഗ ചികിത്സ അടക്കം സംവിധാനമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യം ജോലി ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് ഗൗരവമായി പരിശോധിക്കും. പകര്‍ച്ച തടയാന്‍ എല്ലാ മുന്‍കരുതലും സ്വീകരിക്കും.
"
https://www.facebook.com/Malayalivartha



























