തിരുവനന്തപുരത്ത് 'കീം' പരീക്ഷയെഴുതിയ അഞ്ചല്‍ സ്വദേശിനിക്കും പൂന്തുറ സ്വദേശിയായ വിദ്യാർഥിക്കും കോവിഡ് ....

തിരുവനന്തപുരത്ത് 'കീം' പരീക്ഷയെഴുതിയ അഞ്ചല്‍ സ്വദേശിനിക്കും പൂന്തുറ സ്വദേശിയായ വിദ്യാർഥിക്കും കോവിഡ് സ്ഥിരീകരിച്ചു . കൈമനം മന്നം മെമ്മോറിയല്‍ സ്കൂളിലാണ്അഞ്ചല് സ്വദേശിനി പരീക്ഷയെഴുതിയത്. നാലുദിവസമായി വിദ്യാര്‍ഥിനി ചികിത്സയില്‍ തുടരുകയാണ്. എന്നാല്‍, സര്‍ക്കാരും ആരോഗ്യ വിഭാഗവും വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തു വിടാത്ത അതിനെ തുടര്‍ന്ന് പരാതികള്‍ ഉയർന്നിരുന്നു .
അഞ്ചലില്‍ നിന്നും അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം കാറിലാണ് വിദ്യാര്‍ഥിനി പരീക്ഷയെഴുതാന്‍ പോയത്. അതേ കാറില്‍ തന്നെ പരീക്ഷയ്ക്ക് ശേഷം മടങ്ങിയെത്തുകും ചെയ്തു. കുട്ടിക്ക് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് മറ്റ് രണ്ട് ബന്ധുക്കളുടെ സ്രവ പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് രോഗം ഇല്ല. വിദ്യാര്‍ഥിനി പരീക്ഷയെഴുതിയ ക്ലാസില്‍ 18 വിദ്യാര്‍ഥികളാണ് ആകെ ഉണ്ടായിരുന്നത്.
വലിയതുറ സെന്റ് ആന്റണീസ് സ്കൂളിലാണു പൂന്തുറയിലെ വിദ്യാർഥി പരീക്ഷ എഴുതിയത്..കുട്ടിയുടെ പിതാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഇവർ പോസിറ്റീവ് ആണെന്ന് വ്യക്തമായത്. വിളക്കുടി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് കുട്ടിയും പിതാവും.
അതേസമയം, എൻട്രൻസ് പരീക്ഷയ്ക്കു പോയിരുന്നതായി കുട്ടി ആരോഗ്യ പ്രവർത്തകരോടു പറഞ്ഞിരുന്നെങ്കിലും ഈ വിവരം അവർ മറച്ചുവച്ചിരിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഹാൾ ടിക്കറ്റ് അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടത് അനുസരിച്ച് കുട്ടി അയച്ചു കൊടുത്തിരുന്നു
കഴിഞ്ഞ ദിവസം എന്‍ട്രന്‍സ് പരീക്ഷ എഴുതിയ രണ്ടു കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കരമനയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും തിരുവനന്തപുരം തൈക്കാടുള്ള ടീച്ചേഴ്സ് ട്രെയിനിങ് കോളേജിലും പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന്, ഹാളില്‍ പരീക്ഷയെഴുതിയ കുട്ടികളോടും ഇന്‍വിജിലേറ്റര്‍ മാരായി എത്തിയ അധ്യാപകരോടും ക്വറന്റീനില്‍ പോകാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha



























