നക്സല്‍ ആക്രമണം നടന്നതിലൂടെ കേരളത്തിന്റെ ശ്രദ്ധാകേന്ദ്ര മായ കോങ്ങാടിന് ഇനി പുതിയ പൊലീസ് സ്റ്റേഷന് കെട്ടിടം

പാലക്കാട് കോങ്ങാട് പൊലീസ് സ്റ്റേഷന് ഇനി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന് നാളെ രാവിലെ 10.30-ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. മങ്കര പൊലീസ് ക്വാര്‍ട്ടേഴ്സ് സമുച്ചയം ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. കെ.വി. വിജയദാസ് എംഎല്‍എ അധ്യക്ഷനാകും.
കോങ്ങാട് ആദ്യ കാലത്ത് മങ്കര പൊലീസ് സ്റ്റേഷന്റെ കീഴില്‍ ഔട്ട് പോസ്റ്റ് ആയിരുന്നു. 1955-ല്‍ സബ് ഇന്‍സ്പെക്ടറുടെ ചുമതല ഉള്ള സ്റ്റേഷന് ആയി ഉയര്‍ന്നു. 1970-ല്‍ കോങ്ങാട് നാരായണന്‍കുട്ടി നായര്‍ നക്സല്‍ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. സംസ്ഥാനമാകെ ചര്‍ച്ച ചെയ്യപ്പെട്ട ഈ സംഭവത്തോടെ ഇവിടം പൊലീസിന്റെ പ്രത്യേക പരിഗണനാ കേന്ദ്രമായി. 1974-ല്‍ പൊലീസ് സ്റ്റേഷന് കെട്ടിടം ഉയര്‍ന്നു.
ഔട്ട് പോസ്റ്റ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് സ്റ്റേഷന് നിര്‍മിച്ചത്. അന്നത്തെ ഐജി വി.എന്‍. രാജന് ആണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. സ്റ്റേഷന്റെ കീഴില്‍ ഔട്ട് പോസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയത് 1959 ജനുവരി 15-നാണ്.
പഴയ കെട്ടിടത്തിന്റെ കാലപ്പഴക്കവും സ്ഥല പരിമിതിയും പ്രശ്നമായതോടെയാണു പുതിയ കെട്ടിടം പണിതത്. നിലവിലെ സ്റ്റേഷനില്‍ നിന്നു 100 മീറ്റര്‍ അകലെയാണ് പുതിയ സ്റ്റേഷന്. ഇവിടെ 62.5 സെന്റ് സ്ഥലം ഉണ്ട്. അടുത്ത പദ്ധതി പൊലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മാണം ആണ്.
സ്റ്റേഷന് കെട്ടിടത്തിന് 5,000 ചതുരശ്ര അടി വിസ്തീര്‍ണം ഉണ്ട്. ഇരു നിലക്കെട്ടിടത്തില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സിഐ, എസ്ഐ എന്നിവര്‍ക്കു പ്രത്യേകം മുറി, വിശ്രമ മുറി, ഫയല്‍ മുറി എന്നിവയുണ്ട്.
ഇവിടത്തെ സ്റ്റേഷന് ഹേമാംബിക നഗര്‍ സര്‍ക്കിളില്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഐഎസ്എച്ച്ഒ (സിഐ) സ്റ്റേഷന് ആയി ഉയര്‍ന്നു. എ.ജെ. ജോണ്സണ് ആണ് ഇപ്പോഴത്തെ ഇന്‍സ്പെക്ടര്‍.
https://www.facebook.com/Malayalivartha



























