Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

കേരളത്തിലെ കോവിഡ് രോഗികളിൽ അനിയന്ത്രിതമായ വർധന...സമ്പർക്ക രോഗികൾ വർധിക്കുന്നതിൽ ആശങ്ക ...സമ്പർക്കവ്യാപനത്തിൽ വലഞ്ഞ് കേരളം...

22 JULY 2020 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീതിദമായ ചോദ്യമാണ് ഇവിടെ ഉയർന്നിരിക്കുന്നത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ലോകമെമ്പാടും കൊറോണ വൈറസ് താണ്ഡവമാടിയപ്പോഴും മഹാരാഷ്ട്രയും ഡൽഹിയും തമിഴ്നാടും കോവിഡിൽ വിറച്ചപ്പോഴും കേരളം മഹാമാരിക്കു മുന്നിൽ തലയുയർത്തി നിന്ന കാഴ്ചയായിരുന്നു ഈ മാസം തുടക്കം വരെ.

കേരള മോഡലിനെ എല്ലാവരും വാനോളം പുകഴ്ത്തി. കേരളത്തിന്റെ കോവിഡ് പ്രതിരോധം മാതൃകയാക്കണമെന്ന് ലോകാരോഗ്യ സംഘടന വരെ പറഞ്ഞുവെച്ചു . കേരളത്തിന്റെ ആരോഗ്യരംഗത്തെ ലോകനെറുകയിലെത്തിച്ച മന്ത്രി കെ.കെ.ശൈലജയ്ക്കു ഐക്യരാഷ്ട്രസഭയുടെ വെബിനാറിലും ക്ഷണം ലഭിച്ചു. ലോകം മുഴുവനും വാഴ്ത്തിപ്പാടിയ കേരളം ഇപ്പോൾ സമ്പർക്കവ്യാപനം തടയാനാകാതെ പകച്ചുനിൽക്കുന്നതാണ് ഇപ്പോൾ കാണുന്നത് ..കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് വരെ കോവിഡ് ബാധിച്ചതും കേരളം കണ്ടു

വുഹാനിൽനിന്ന് കേരളത്തിലെത്തിയ മെഡിക്കൽ വിദ്യാർഥിക്കാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. 2020 ജനുവരി 30-ന് തൃശൂരിൽ ആണ് ആദ്യ കേസ് സ്ഥിരീകരിച്ചത് .. അന്ന് മുതൽ തന്നെ കേസുകളുടെ എണ്ണം വർധിക്കുകയായിരുന്നു. മാർച്ചിൽ മറ്റു സംസ്ഥാനങ്ങളിൽ വലിയതോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങി.

മാർച്ച് 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ 91 സജീവ കോവിഡ് രോഗികൾ മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവർ 28 പേരും.

മേയ് മാസത്തോടെ കൃത്യമായ പരിശോധന, ഐസലേഷൻ തുടങ്ങിയ മാർഗങ്ങളിലൂടെ കേരളത്തിന് പുതിയ കേസുകൾ കുറച്ചുകൊണ്ടുവരാനായി. പുതിയ കേസുകൾ ഒരെണ്ണം പോലുമില്ലാത്ത ദിവസങ്ങളും കേരളത്തിനുണ്ടായി. കേരളം ‘കർവ് ഫ്ലാറ്റൻ’ ചെയ്യുകയാണെന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. ‘വലിയ അദ്ഭുതമാണ് കേരളം നേടിയതെന്ന് ലോകാരോഗ്യ സംഘടനാ വരെ അനുമോദിച്ചു

പക്ഷെ വളരെ പെട്ടെന്ന് തന്നെ കാര്യങ്ങൾ കൈവിട്ടു പോകുന്ന കാഴ്ചയാണ് വരും നാളുകളിൽ കേരളം കണ്ടത് ..ജൂലൈ 21 വൈകിട്ടുള്ള കോവിഡ് അവലോകന കണക്കു പരിശോധിക്കുമ്പോൾ 8,056 പേരാണ് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. ജൂലൈ 21 ന് മാത്രം രോഗം സ്ഥിരീകരിച്ചത് 720 പേർക്കും .

മേയ് 24ന് സംസ്ഥാനമൊട്ടാകെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ അഞ്ചുപേർക്കു മാത്രമാണ് സമ്പർക്കത്തിലൂടെ രോഗബാധ കണ്ടെത്തിയിരുന്നത്. ഈ മാസം ഒന്നിന് 16 പേർക്കു മാത്രമായിരുന്നു സമ്പർക്കത്തിലൂടെ രോഗം പകർന്നത്. എന്നാൽ ജൂലൈ 21 ലെ കണക്കുകൾ പ്രകാരമുള്ള 720 പ്രതിദിന രോഗികളിൽ 583 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെയാണ്

തിരുവനന്തപുരത്ത് പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തുറന്നു സമ്മതിച്ചു. ഇതിനും ദിവസങ്ങൾക്കു മുൻപുതന്നെ കേരളത്തിൽ സമൂഹവ്യാപനമുണ്ടെന്ന ഐഎംഎ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അത് അംഗീകരിക്കാൻ സർക്കാർ തയ്യാ റായിരുന്നില്ല

കേരളത്തിലെ കോവിഡ് കേസുകൾ വർധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നവയിലൊന്ന് പ്രവാസികളുടെ മടങ്ങിവരവാണ്. ഗൾഫിൽനിന്നും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽനിന്നും ലക്ഷക്കണക്കിനുപേർ കേരളത്തിലേക്കു തിരിച്ചുവന്നു..

തുടക്കം മുതൽ സാഹചര്യം നന്നായി കൈകാര്യം ചെയ്തിരുന്ന സംസ്ഥാന സർക്കാരിന് പ്രവാസികളുടെയും ഇതര സംസ്ഥാന മലയാളികളുടെയും തിരിച്ചുവരവോടെ അടിപതറുകയായിരുന്നുവെന്നാണു വിലയിരുത്തൽ. തിരികെ എത്തുന്ന പ്രവാസികൾക്ക് നിർബന്ധിത ക്വാറന്റീൻ എന്ന നിർദേശം നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. സർക്കാർ ക്വാറന്റീന്‍ എന്ന പദ്ധതിയും പാളിയതോടെ സർക്കാർ വിഷമവൃത്തത്തിലാവുകയായിരുന്നു

അതിനുപിന്നാലെ ജൂൺ 14ന് ഹോം ക്വാറന്റീനിലുണ്ടായിരുന്ന 2,42,767 പേരിൽ 1,22,040 പേർ ഒറ്റദിവസം ക്വാറന്റീൻ പൂർത്തിയാക്കി ഇറങ്ങിയിരുന്നു. അന്ന് കേരളത്തിലുണ്ടായിരുന്ന സമ്പർക്ക രോഗികൾ വെറും മൂന്ന് പേരായിരുന്നു .

എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ സമ്പർക്ക രോഗികളുടെ എണ്ണം അനിയന്ത്രിതമായ വർധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പുറത്തിറങ്ങിയ ഒന്നേകാൽ ലക്ഷത്തോളം പേരുടെയും സ്രവസാംപിളുകള്‍ പരിശോധിച്ചിരുന്നില്ലെന്നാണു വിവരം. അതിനാൽതന്നെ ഇവരിൽ രോഗികൾ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല..ലോക്ഡൗണിൽ ഇളവ് അനുവദിച്ചപ്പോൾ കൃത്യമായ മുൻകരുതലുകളില്ലാതെ ജനങ്ങൾ വീടിനു പുറത്തിറങ്ങിയത് കാര്യങ്ങൾ വഷളാക്കി

കൂടാതെ ഇളവുകൾ കൊടുത്തത് പലതും ദുരുപയോഗം ചെയ്യുകയാണ്. കുത്തഴിഞ്ഞ നിലയിലാണ് കാര്യങ്ങൾ പോകുന്നത്. പൗരബോധത്തോടകൂടി എല്ലാവരും പെരുമാറണം. ഓരോ വ്യക്തിയും മുൻകരുതലുകൾ അവരുടെ ഉത്തരവാദിത്തം എന്നു വിചാരിക്കണം.

ജനപ്രതിനിധികൾ മാസ്ക് വച്ചാൽ ജനവും അതിനു തയാറാകും. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം എല്ലാവരും മാസ്ക് വയ്ക്കാൻ തയാറാകണം. സമരങ്ങൾ കോടതി പറഞ്ഞിട്ടല്ല നിർത്തേണ്ടത്. നമുക്ക് സ്വയം ബോധമുണ്ടായാൽ സമരങ്ങൾ നടത്താൻ പോലും ആരും തയാറാകില്ലെന്നും ഐഎംഎ പ്രസി‍ഡന്റ് എബ്രഹാം വർഗീസ് പറയുന്നു

അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കണം. ഓരോ പ്രദേശങ്ങളിലായി നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഒരു ലോക്ഡൗണ്‍ കഴിഞ്ഞയുടൻ മറ്റൊരു ലോക്ഡൗൺ എന്നത് ഒരിക്കലും നടക്കില്ല. അത് സാമ്പത്തികമായി വലിയ പ്രതിസന്ധിയിലേക്ക് നയിക്കും.

മൊത്തത്തിൽ കേരളം മികച്ച സേവനമാണ് നടത്തിയിട്ടുള്ളതെന്നാണ് മിക്ക എപ്പിഡെമിയോളജിസ്റ്റുകളും വിശ്വസിക്കുന്നത്. പോസിറ്റീവ് ആകുന്നവരുടെ എണ്ണം നോക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് കുറവാണ്. ഇന്ത്യയിലെ ഏറ്റവും കുറവ് മരണനിരക്ക് കേരളത്തിലാണ്. ആശുപത്രികളിൽ രോഗികളുടെ തള്ളിക്കയറ്റമില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച പൊതു ജനാരോഗ്യ സംവിധാനമാണ് കേരളത്തിനുള്ളത്.

കർവ് ഫ്ലാറ്റൻ ചെയ്യുക എന്നത് ദീർഘനാളെടുത്തും പരിശ്രമിച്ചും ചെയ്യേണ്ട ജോലിയാണ്. ‘കോവിഡിനെ നേരിടുക എന്നാൽ ട്രെഡ് മില്ലിൽ സ്പീഡ് കൂട്ടി ഓടുന്നതുപോലെയാണ്. വൈറസിനെ മെരുക്കാൻ വളരെ വേഗത്തിൽ ഓടണം. അതു ശ്രമകരമാണ്. പക്ഷേ വേറേ വഴിയില്ല

കോവിഡിനെതിരെ വേണ്ടത് കരുതലും ജാഗ്രതയും ആണ്.. അത്യാവശ്യത്തിനു മാത്രം വീടിനു പുറത്തിറങ്ങാം. പൊതുവിടങ്ങളിൽ രണ്ടു മീറ്ററെങ്കിലും അകലം പാലിക്കാം, മാസ്കും കൈ കഴുകലും ശീലമാക്കാം, മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ട് . ആരോഗ്യസംബന്ധമായ സഹായങ്ങൾക്ക് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ദിശ ടോൾ ഫ്രീ നമ്പർ 1056 ൽ ബന്ധപ്പെടാം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (4 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (4 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (11 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (11 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (11 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (11 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (12 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (12 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (12 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (12 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends