കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമ്പോള്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നു; മുഖ്യമന്ത്രിയുടെ ആക്ഷേപത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്; കോവിഡിനെതരായ പോരാട്ടം മാരത്തോണ്‍ ഓട്ടമെന്ന് ഇപ്പോഴെങ്കിലും സര്‍ക്കാരിന് ബോധ്യമായല്ലോയെന്നും രമേശ് ചെന്നിത്തല

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമ്പോള്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഓട്ടം തുടങ്ങിയപ്പോഴേ ജയിച്ചുവെന്ന് പ്രചരിപ്പിച്ചത് സര്‍ക്കാര്‍ തന്നെയാണ്. കോവിഡിനെതിരായ പോരാട്ടം മാരത്തോണ്‍ ഓട്ടമെന്ന് ഇപ്പോഴെങ്കിലും സര്‍ക്കാരിന് ബോധ്യമായല്ലോയെന്നും അദ്ദേഹം ചോദിച്ചു. കോവിഡ് പോരാട്ടത്തില്‍ പ്രതിപക്ഷം എന്താണെ ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വാര്‍ത്ത സമ്മേളനത്തില്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായിയാണ് പ്രതിപക്ഷ നേതാവിന്റെ വിശദീകരണം. കാര്യങ്ങള്‍ കൈവിട്ടു പോയി എന്ന് തോന്നിയപ്പോള്‍ പ്രതിപക്ഷത്തെ എന്തും വിളിച്ച് പറയുന്നു. ചെയ്യാത്ത കാര്യങ്ങള്‍ പി.ആര് ഏജന്‍സികള്‍ എഴുതി കൊടുക്കുന്നത് മുഖ്യമന്ത്രി വായിക്കുന്നു. മുഖ്യമന്ത്രിയുടെ പറച്ചില് കേട്ടാല്‍ പ്രതിപക്ഷം ഭരണപരമായ കാര്യങ്ങള്‍ ചെയ്യാത്തത് കൊണ്ടാണ് രോഗവ്യാപനം ഉണ്ടായത് എന്ന് തോന്നുമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
100 മീറ്ററോ 200 മീറ്ററോ ഓടുന്നതുപോലെ ഒറ്റയടിക്ക് ഓടിത്തീര്‍ക്കാന്‍ പറ്റുന്നതല്ല കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാരത്തണ്‍ പോലെ ദീര്‍ഘമായ പരീക്ഷണ ഘട്ടമാണ്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ബിബിസിയില്‍ വന്ന ലേഖനത്തിനേപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി.ആര്. വര്‍ക്കുകൊണ്ടാണ് ബിബിസി ആദ്യം പുകഴ്ത്തി എഴുതിയതെന്നാണ് മുമ്പ് ആരോപിച്ചിരുന്നത്. അത് മറന്നുപോകാന്‍ പാടില്ല. ഇപ്പോള്‍ കേരളത്തിനെന്തൊ തിരിച്ചടി നേരിട്ടു എന്ന തരത്തിലാണ് അത്തരം ആളുകള്‍ ഈ വാര്‍ത്തകളെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായിരുന്ന ഇന്നത്തെ പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനം.
https://www.facebook.com/Malayalivartha



























