അന്ന് ഞാൻ വേദിയിൽ നിന്നും പൊട്ടിക്കരഞ്ഞു; ഒരുപാട് അമ്മമാർ വന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു; പലരും വിചാരിക്കുന്നത് കറുത്ത നിറം വലിയ ഒരു കുറവ് ആണെന്നാണ്; നിറം കുറഞ്ഞാലെന്താണ് പ്രശ്നം? വിവേചനങ്ങൾ കാരണം തഴയപ്പെട്ട കുട്ടികൾക്കു വേണ്ടിയാണിത്; പുതിയ സംരംഭവുമായി സയനോര

നിറത്തിന്റെ പേരിൽ ഏറെ വേർതിരിവുകൾ ഉണ്ടായിരുന്ന നാടാണ് നമ്മുടെ കേരളം. എന്നാൽ ഇത്രത്തോളം നിറത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള വേർതിരിവുകൾ മനസ്സുകളിൽ സൂക്ഷിക്കുന്നവരാണ് പലരും. നിറത്തിന്റെ വന്ന വിവേചനങ്ങളെക്കുറിച്ച് പൊതു വേദികളിലുൾപ്പെടെ പലപ്പോഴായിപറഞ്ഞിട്ടുള്ള വ്യക്തിയാണ് സയനോര. നിറം കുറഞ്ഞതിന്റെ പേരിൽ പല വേദികളിലും അവസരങ്ങൾ നഷ്ടപ്പെട്ടു. കഴിവുണ്ടായിട്ടും ഇത്തരം ചില അനാവശ്യ മാനദണ്ഡങ്ങൾ കൊണ്ടും മുൻധാരണകൾ കൊണ്ടും കലാരംഗത്തു തഴയപ്പെടുന്നത് അനീതിയാണെന്ന് സയനോര തുറന്നടിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയൊരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് സയനോര. ഇപ്പോഴത്തെ ഈ തുറന്നു പറച്ചിലുകൾ തനിക്കു വേണ്ടിയല്ല, സമാനമായ അവസ്ഥ നേരിടുന്ന കുട്ടികൾക്കു വേണ്ടിയാണ്. നിറം എന്നത് സൗന്ദര്യത്തിന്റെ പാരമ്യതയല്ലെന്നും ഓരോ വ്യക്തിയുടെയും മനസ്സിന്റെ സൗന്ദര്യമാണ് പരമപ്രധാനമെന്നും പല തുറന്നു പറച്ചിലുകളിലൂടെയും സയനോര ഓർമിപ്പിക്കുന്നുപറഞ്ഞിരുന്നു . പലതരത്തിലുള്ള വിവേചനങ്ങൾ കാരണം തളർന്നവർക്കും തകർന്നവർക്കുമായി സമൂഹമാധ്യമത്തിലൂടെ ഒരു ക്യാംപെയിനിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് ഗായിക. . ഇത്തരം വിവേചനങ്ങൾ കൊണ്ട് ഒരുപാട് പേർ വിഷമിക്കുന്നുണ്ട്. നിറം കുറഞ്ഞ കുട്ടികൾ മാത്രമല്ല വണ്ണമുള്ള കുട്ടികളും പല്ലുന്തിയവരും പൊക്കം കുറഞ്ഞവരുമെല്ലാം പലതരത്തിലുള്ള വിവേചനങ്ങൾ നേരിടുന്നുണ്ട്. അത്തരം വിവേചനങ്ങൾ നേരിടുന്ന നിരവധി പേർ ആ വിഷമാവസ്ഥയെക്കുറിച്ച് എന്നോടു സംസാരിച്ചിട്ടുണ്ട്. ഒരുപാട് മെസേജുകളും കിട്ടുന്നുണ്ട് . പുരുഷൻമാർ ഉൾപ്പെടെയുള്ളവർ അക്കൂട്ടത്തിലുണ്ട്. അവർക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ ഒരു ക്യാംപെയ്ൻ സംഘടിപ്പിക്കാനാണ് ഒരുക്കം.
ഈ വിഷയത്തെക്കുറിച്ച് നമ്മൾ എത്ര സംസാരിച്ചാലും സമൂഹത്തിന്റെ ചിന്ത മാറില്ല. പക്ഷേ എന്റെ തുറന്നു പറച്ചിൽ പ്രചോദനമായിട്ടുണ്ട് എന്ന് പലരും പറഞ്ഞു. ഞാൻ ഇത് ഇടയ്ക്കിടയ്ക്കു പറയുന്നതു കൊണ്ട് പലരും ഇതിനെ ഒരു അനാവശ്യ സംസാരമായി കണക്കാക്കാറുണ്ട്. ഇരു നിറം ഉള്ളവർക്കും വെള്ളുത്ത നിറമുള്ളവർക്കും ഞാൻ ഇത് അൽപം അതിശയോക്തി കലര്‍ത്തി പറയുന്നതായി തോന്നും. പല സംഭാഷണങ്ങൾക്കിടയിലും സയ എന്തിനാണ് എപ്പോഴും ഇക്കാര്യം ഓർക്കുന്നതെന്നും അതെല്ലാം മറന്നു കളയൂ എന്നും ചിലർ പറയാറുണ്ട്. കുട്ടിക്കാലത്ത് അങ്ങനെ പലതും സംഭവിച്ചു ഇനി അതോർത്ത് വിഷമിക്കേണ്ട എന്നാണ് അവർ പറയുന്നത്. ചിലപ്പോൾ അവർ എന്നോടുള്ള സ്നേഹം കൊണ്ടു പറയുന്നതായിരിക്കാം. അതൊക്കെ ശരിയാണ്. ഞാൻ എന്തൊക്കെ നേരിട്ടിട്ടുണ്ട് എന്നതല്ല ഇവിടുത്തെ പ്രശ്നം. ഇത്തരം അനുഭവങ്ങൾ പലർക്കുമുണ്ടായിട്ടുണ്ട്. ഈ വിവേചനങ്ങൾ ഇപ്പോഴും തുടരുന്നുമുണ്ട് എന്നതാണ് പ്രശനം എന്നും സയനോര പറയുന്നു .
നിറം കുറഞ്ഞാലെന്താണ് പ്രശ്നം? നല്ല ജോലിയും സ്വഭാവവും ഉള്ളപ്പോൾ അതല്ലെ പ്രധാനമായും എടുത്തു പറയേണ്ടത്. ആളുകളുടെ നിറമാണ് സൗന്ദര്യത്തിന്റെ അളവുകോലായി പലപ്പോഴും നിർണയിക്കപ്പെടുന്നത്. മുഖം വെളുത്ത ആളുകളെ സൗന്ദര്യത്തിന്റെ അങ്ങേയറ്റം വരെ പുകഴ്ത്തുമ്പോൾ അതിനിടയിൽ ഞെരിഞ്ഞമർന്നു പോകുന്ന ഒരുപാട് പേരുണ്ട്. എന്റെ വ്യക്തിപരമായ കാര്യം പറയുകയാണെങ്കിൽ എന്റെ ഏറ്റവും വലിയ പിൻബലം എന്റെ കുടുംബമാണ്. നിറം കുറഞ്ഞ പല വ്യക്തികളുടെയും കുടുംബത്തിൽ നിന്നും പോലും അവർക്ക് പ്രചോദനം ലഭിക്കുന്നില്ല. മറിച്ച് ആശ്വാസവാക്കുകളാണ് കേൾക്കേണ്ടി വരിക. ഫെയർനെസ് ക്രീം മാറ്റി ഉപയോഗിക്കാം അപ്പോൾ നിറം കൂടുമെന്നുമെല്ലാമാണ് മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ കുട്ടികളോടു പറയുന്നത്. അത് കേൾക്കുമ്പോൾ കറുപ്പിന് എന്തോ പ്രശ്നം ഉണ്ടെന്ന് കുട്ടികൾക്കു തന്നെ തോന്നും. അങ്ങനെ ചിന്തിക്കുന്ന കുട്ടികൾക്കായാണ് ഞാൻ സംസാരിക്കുന്നതെന്നും സയനോരപറയുന്നു .
https://www.facebook.com/Malayalivartha



























