കണ്ടക്ടര്‍ക്ക് കൊറോണ; നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

കണ്ടക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. . ഈ മാസം പതിനാലിന്നായിരുന്നു ഇദ്ദേഹം ജോലിക്കെത്തിയത് .മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇദ്ദേഹത്തിന് കൊറോണ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് . സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു . കണ്ടെയ്ന്മെന്റ് സോണിന് സമീപമുള്ള പ്രദേശങ്ങളില്‍ ഇദ്ദേഹം സര്‍വീസിന് പോയിരുന്നു..
കണ്ടക്ടറുമായി ഇടപഴകിയ മുഴുവന്‍ പേരെയും ക്വാറന്റീനിലാക്കിയിരിക്കുകയാണ് .സംസ്ഥാനത്തെ കൊറോണ ചികിത്സാ പ്രോട്ടോക്കോളില്‍ മാറ്റംവരുത്തി ആരോഗ്യവകുപ്പ് ഉത്തരവിറക്കുകയും ചെയ്തു . ഇന്നലെ ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കാട്ടാക്കട ഡിപ്പോ അടച്ചിരുന്നു. ഇപ്പോൾ നെയ്യാറ്റികര ഡിപ്പോ അടച്ചിരിക്കുന്നു. ആന്റിജന്‍ ടെസ്റ്റ് നടത്തി രോഗികളെ ഡിസ്ചാര്ജ്് ചെയ്യാമെന്നതാണ് ഇപ്പോഴത്തെ പുതിയ തീരുമാനം. പിസിആര്‍ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 14 ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാക്കിയുളള മാര്‍ഗനിര്‍ദേശവും ആരോഗ്യവകുപ്പ് പുറത്തിറക്കി.
https://www.facebook.com/Malayalivartha



























